താമരശ്ശേരിയിൽ ലഹരിമരുന്നിന് അടിമയായ മകൻ ഉമ്മയെ വെട്ടിക്കൊന്നു.
Pulamanthole vaarttha
കോഴിക്കോട് : ലഹരിമരുന്നിന് അടിമയായ മകൻ ഉമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് താമരശേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്. 25-കാരനായ മകൻ ആഷിഖാണ് അമ്മയെ കൊലപ്പെടുത്തിയത്.
ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണ്ണമായും കിടപ്പിലായിരുന്നു. ബെംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ അമ്മയെ കാണാൻ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സഹോദരി ഷക്കീലയുടെ ചോയിയോടുള്ള വീട്ടിലായിരുന്നു സുബൈദ കഴിഞ്ഞിരുന്നത്. സുബൈദയുടെ സഹോദരി ഷക്കീല ജോലിക്ക് പോയ സമയത്താണ് ആഷിഖ് വീട്ടിലെത്തിയത്. അയൽവീട്ടിൽ നിന്ന് തേങ്ങാ പൊളിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങി. തുടർന്ന് വീട്ടിലെത്തി ഈ കത്തി ഉപയോഗിച്ച് ഉമ്മയുടെ കഴുത്തിനും മുഖത്തും വെട്ടുകയായിരുന്നു.വീട്ടില്‍ നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി.

വാതിലടച്ച് ഇരുന്ന ആഷിഖ് നാട്ടുകാര്‍ എത്തിയപ്പോള്‍ ആര്‍ക്കാടാ കത്തിവേണ്ടതെന്ന് ചോദിച്ച് ആക്രോശിച്ചു. ഇതിന് ശേഷം വീടിന് പുറത്തിറങ്ങി കത്തി കഴുകി ഒരു ഭാഗത്ത് വെച്ച് വീടിനുള്ളില്‍ കയറി വാതിലടച്ചു. സക്കീന എത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയും തുടര്‍ന്ന് പൊലീസില്‍ ഏല്പിക്കുകയുമായിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved