ഭാരതപ്പുഴ അപകടം തെരച്ചിൽ വിഫലം : ഒഴുക്കിൽപ്പെട്ട നാലുപേരും മരിച്ചു

Pulamanthole vaarttha
ചെറുതുരുത്തി : ഭാരതപ്പുഴയുടെ പൈങ്കുളം ശ്മശാനം കടവിൽ ഒഴുക്കിൽപ്പെട്ട നാലു പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (38), മകൾ സറ (9), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്.
കുടുംബാംഗങ്ങൾക്കൊപ്പം പുഴയുടെ തീരത്ത് വിശ്രമിക്കുന്നതിനിടെ സറ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഷാഹിന ഇറങ്ങി, പിന്നാലെ കബീറും ഫുവാദ് സനിനും ഇറങ്ങുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ആദ്യം ഷഹനയെ രക്ഷപ്പെടുത്തി, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രണ്ടുമണിക്കൂർ നേരത്തെ തിരച്ചിലിന് ശേഷമാണ് ഫുവാദ് സനിനെയും പിന്നീട് കബീറിനെയും അവസാനമായി സറയെയും കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെയാണ് സറയെ കണ്ടെത്തുന്നത്. ചെറുതുരുത്തിയിലെ സറ ബേക്കറിയുടമയാണ് കബീർ. ചേലക്കര മേപ്പാടം ജാഫർ-ഷഫാന ദമ്പതികളുടെ മകനാണ് ഫുവാദ് സനിൻ. പങ്ങാരപ്പിള്ളി സെയ്ന്റ് ജോസഫ്സ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് സറ ചെറുതുരുത്തി ഗവ. എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ചെറുതുരുത്തി പോലീസും ഷൊർണൂർ- വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും എത്തിയാണ് തിരച്ചിൽ നടത്തിയത്. അഗ്നിരക്ഷാസേനാ ജില്ലാ ഓഫീസറായ എം.എസ്. സുവി, ജില്ലാ പോലീസ് മേധാവി എസ്. ഇളങ്കോ എന്നിവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ ചേലക്കര സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.തൃശൂർ, ചെറുതുരുത്തി യൂനിറ്റുകളിലെ അഗ്നിശമനസേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ ഭാഗമായി .
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
© Copyright , All Rights Reserved