നിറത്തിന്റെ പേരിൽ അവഹേളനം: മലപ്പുറത്ത് നവവധു ജീവനൊടുക്കി
Pulamanthole vaarttha
മലപ്പുറം: നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ട കാരണത്താൽ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ഷഹാനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം ഷഹാനയെ മാനസികമായി പീഡിപ്പിച്ചതായി യുവതിയുടെ കുടുബം ആരോപിച്ചു.

ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം. വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം . കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത് ശേഷം ഭർത്താവ് ഗൾഫിലേക്ക് തിരിച്ച് പോയി അവിടെ പോയശേഷം നിരന്തരം പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഇയാൾ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഡിഗ്രി വിദ്യാർഥിയാണ് ഷഹാന.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved