വെള്ളാർമലയിൽ നിന്നു വെള്ളപ്പൊക്കത്തിന്റെ കഥയുമായി ഉണ്ണിമാഷും കുട്ടികളും
Pulamanthole vaarttha
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയെ ഹർഷാരവത്തിൽ നിറച്ച് ചൂരൽമല ദുരന്തം അതിജീവിച്ച കുട്ടികളവതരിപ്പിച്ച തകഴിയുടെ വെള്ളപ്പൊക്കത്തിൽ കഥയുടെ നാടകാവിഷ്കരണം. എച്ച്എസ് വിഭാഗം നാടക മത്സരത്തിൽ നിറകണ്ണുകളോടെയാണ് കാണികൾ നാടകം കണ്ടത്. വയനാട് ദുരന്തത്തിൽ പൂർണമായി തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വെള്ളപ്പൊക്കത്തിൽ എന്ന നാടകവുമായി കലോത്സവത്തിന് എത്തിയത്.
തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നാടകത്തിന്റെ തിരക്കഥ തയ്യാറാക്കിയത് നാടക പ്രവർത്തകനും അധ്യാപകനുമായ സി.ബി.അജയകുമാറാണ്. ജോബ് മഠത്തിൽ സംവിധാനം ചെയ്ത നാടകത്തിൽ അമൽ ജിത്ത്, നിരഞ്ജൻ, വൈഗ, നിവേദിത, മുഹമ്മദ് അൻസിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുട്ടികളെ നാടക മത്സരത്തിന് പങ്കെടുപ്പിക്കാനായി ഒരുപാട് ആശയങ്ങൾ പരിഗണിച്ചെങ്കിലും തങ്ങളുടെ ജീവിത കഥ തന്നെ നാടകത്തിന്റെ പ്രമേയമായപ്പോൾ അത് ഉൾക്കൊള്ളാനും അവതരിപ്പിക്കാനും കുട്ടികൾക്കും ആവേശമായി എന്ന് അജയകുമാർ പറഞ്ഞു. തൊണ്ണൂറോളം വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട കഥയെ സമകാലിക സംഭവങ്ങളും കൂട്ടി ചേർത്ത് നാടകമായി അവതരിപ്പിക്കാൻ കഴിഞ്ഞപ്പോൾ കാലാതീതമായി നിലനിൽക്കുന്ന കലയുടെ വിജയമാണ് ഈ നാടകത്തിലൂടെ പ്രകടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാടകത്തിൽ ചേനന്റെ പട്ടിയായി അഭിനയിച്ച അമൽ ജിത്ത് പ്രേക്ഷകരുടെ കരളലിയിക്കുന്ന അഭിനയമാണ് കാഴ്ചവച്ചത്. ചൂരൽമല ദുരന്തത്തിൽ തന്റെ നായ്കുട്ടിയെ നഷ്ട്ടപ്പെട്ട അമലിന് ആ വിഷമത്തിൽ നിന്നും കരകയറാൻ ഏറെ നാളുകൾ എടുത്തെന്നും തന്റെ നായയുമായുള്ള അഭേദ്യ ബന്ധമാണ് അരങ്ങിൽ അഭിനയ മികവായി മാറിയതെന്നും അധ്യാപകർ പറഞ്ഞു.
വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എന്നും ബന്ധുക്കൾ...
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
© Copyright , All Rights Reserved