പനയംപാടം അപകടം: ലോറി ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി

Pulamanthole vaarttha
ഔദ്യോഗിക വാഹനം ഓടിച്ച് റോഡില്‍ പരിശോധന നടത്തി
കല്ലടിക്കോട്: പനയംപാടത്ത് അപകടം ഉണ്ടാക്കിയ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. ലോറി ഡ്രൈവർമാരായ കാസര്‍കോട് സ്വദേശി മഹേന്ദ്രപ്രസാദ്, മലപ്പുറം സ്വദേശി പ്രജിന് ജോണ്‍ എന്നിവരുടെ ലൈസൻസ് ആണ് റദ്ദാക്കുക.
ലോറി മറിഞ്ഞ് നാല് വിദ്യാർഥിനികള്‍ മരിച്ച കല്ലടിക്കോട് പനയംപാടത്ത് ഔദ്യോഗിക വാഹനം ഓടിച്ചുനോക്കി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പരിശോധന നടത്തി. റോഡിന് അടിയന്തരമായി നവീകരണം ആവശ്യമുണ്ടെന്നും പണം ഹൈവേ അതോറിറ്റി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ മന്ത്രി, പണം ലഭിച്ചില്ലെങ്കില്‍ റോഡ് സുരക്ഷ അതോറിറ്റിയുടെ പണം ഉപയോഗിച്ച് നവീകരണം നടത്തുമെന്നും ഉറപ്പുനല്‍കി. സ്ഥലത്ത് പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തി സമരക്കാരോടും പ്രദേശവാസികളോടും മന്ത്രി പ്രശ്നങ്ങള്‍ ചോദിച്ചുമനസിലാക്കി. തുടർന്നാണ് റോഡിന്റെ പ്രശ്നം മനസിലാക്കുന്നതിനായി ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തിയത്. കയറ്റം കയറി വരുമ്ബോള്‍ ജങ്ഷനോടടുക്കുന്നിടത്ത് നൈസ് ബേക്കറി മുതല്‍ ഓട്ടോ സ്റ്റാന്റ് വരെയുള്ള ഭാഗത്ത് വാഹനം ഓടിച്ചുവരുന്നയാള്‍ക്ക് സ്റ്റിയറിങ് വലത്തേക്ക് പിടിക്കാനുള്ള പ്രവണതയുണ്ട്. അപകടമേഖലയില്‍ ഡിവൈഡിങ് ലൈനിലേക്കുള്ള ദൂരം വളരെ കുറവാണ്. ഒരു വാഹനത്തിന് മാത്രമേ ഇതിലെ കടന്നുപോകാൻ കഴിയൂ. എന്നാല്‍ മറുവശത്ത് വീതി കൂടുതലാണ്. രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാൻ സാധിക്കും. പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ സെൻട്രല്‍ ലൈൻ പിടിക്കുമ്ബോള് വാഹനം വലത്തേക്ക് കയറി വരും. ഇത്തരത്തില്‍ വലത്തേക്ക് കയറി വന്ന വാഹനത്തിന്റെ പിൻഭാഗം തട്ടിയാണ് ലോറി മറിഞ്ഞ് കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.
റോഡ് മാർക്ക് രണ്ടുമീറ്റർ മാറ്റി ഡിവൈഡർ സ്ഥാപിക്കുന്നതിനും ഓട്ടോ സ്റ്റാന്റ് ഇടതുവശത്തേക്ക് മാറ്റുന്നതിനും നിർദേശം നല്‍കിയിട്ടുണ്ട്. റോഡിന് തെന്നലുള്ളതിന് സ്ഥിരമായ പരിഹാരം ആവശ്യമാണ്. നാഷനല്‍ ഹൈവേ അതോറിറ്റിക്ക് റോഡിന്റെ അപാകതകള്‍ പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ റോഡ് സേഫ്റ്റി യോഗം ചേർന്ന് ഫണ്ട് കണ്ടെത്തി പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനല്‍കി.
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15)...
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന...
മലപ്പുറം∙ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകും...
© Copyright , All Rights Reserved