പനയമ്പാടം ദുരന്തം :മരണ മടഞ്ഞ നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്, സ്കൂളില്‍ പൊതുദര്‍ശനമില്ല

Pulamanthole vaarttha
പരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങിയ ആ കൂട്ടുകാരികൾ തുപ്പനാട് ജുമാമസ്ജിദ് ഖബർസ്ഥാനിലെ അടുത്തടുത്ത ഖബറിൽ അന്ത്യനിദ്രപൂകും
പാലക്കാട്: കല്ലടിക്കോട് പനയമ്പാട് സിമന്റ് ലോറി ഇടിച്ചുകയറി നാല് വിദ്യാർഥിനികളുടെയും ഖബറടക്കം വെള്ളിയാഴ്ച. രാവിലെ ആറോടെ മൃതദേഹങ്ങൾ ആശുപത്രിയിൽനിന്ന് വീടുകളിൽ എത്തിക്കും. രണ്ടു മണിക്കൂർനേരം ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് 8.30ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരും. രാവിലെ 10 മണിവരെ ഇവിടെ പൊതുദർശനത്തിനുവെച്ചശേഷം ഖബറടക്കത്തിനായി തുപ്പനാട് ജുമാമസ്ജിദിലേക്ക് മൃതദേഹങ്ങൾ എത്തിക്കും.
വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങൾ മറവു ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്നതിനാലുമാണ് സ്കൂളിലെ പൊതുദർശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കൾ അറിയിക്കുന്നത്.അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിശ, പിലാതൊടി വീട്ടിൽ അബ്ദുൾറഫീക്ക്,-സജീന ദമ്പതികളിടെ മകൾ റിദ ഫാത്തിമ, അബ്ദുൾ സലീം-നബീസ ദമ്പതികളിടെ മകൾ നിദ ഫാത്തിമ, അബ്ദുൾ സലാം-ഫരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൽ എന്നിവരാണ് മരിച്ചത്.
വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15)...
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന...
മലപ്പുറം∙ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകും...
© Copyright , All Rights Reserved