പനയമ്പാടം അപകടം: ‘റ’ ഷേപ്പിലുള്ള വളവ് നിവര്ത്തിക്കിട്ടുക മാത്രമാണ് ശാശ്വത പരിഹാരമെന്ന് എംഎല്‍എ

Pulamanthole vaarttha
ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് പനയമ്പാടം വളവ്
പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ പ്രതികരിച്ച് കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി. ‘റ’ ഷേപ്പിലുള്ള വളവ് നിവര്‍ത്തിയാല്‍ മാത്രമേ ശാശ്വത പരിഹാരമുണ്ടാകൂ എന്ന് എംഎല്‍എ പറഞ്ഞു.
ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണത്. റോഡിലെ വളവാണ് പ്രശ്നം. റോഡിലെ വളവ് നിവര്‍ത്തണം എന്ന് ആവശ്യപ്പെട്ട് മുന്‍പ് നിയമസഭയില്‍ സബ് മിഷന് കൊണ്ടുവന്നിരുന്നു. നാഷണല്‍ ഹൈവേയുമായി ബന്ധപ്പെട്ട വിഷയമാണ്. ജില്ലാ കളക്ടര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ വിഷയമെത്തിക്കും. നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി ഇവരുടെ ദേഹത്തേയ്ക്ക് മറിയുകയായിരുന്നു. ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചതെന്നാണ് വിവരം. സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് കല്ലടിക്കോട്. നടപടിവേണമെന്നാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രശ്നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനമറിയിച്ചു. സംഭവം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പുലാമന്തോൾ : രാജ്യത്തെ പ്രധാന ക്ലബായ പഞ്ചാബ് എഫ്സി അണ്ടർ 18 ടീമിൽ ഇടംനേടി പുലാമന്തോൾ പാലൂർ ചെട്ടിയങ്ങാടി സ്വദേശി മുഹമ്മദ് അമ്മാർ(15)...
സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതി പൂർത്തിയാകുന്ന ആദ്യ നഗരസഭയായി മലപ്പുറം മലപ്പുറം : മാലിന്യകൂമ്പാരമായിരുന്ന...
മലപ്പുറം∙ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനശ്ചിതകാലത്തേക്ക് അടച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകും...
© Copyright , All Rights Reserved