ആകാശ വിസ്മയം തീർത്ത് മലപ്പുറത്ത് കാരി മറിയം ജുമാന

Pulamanthole vaarttha
പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി നാടിനഭിമാനമായിരിക്കുകയാണ് . പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരിക്കുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ ഫൈസി – ഉമൈബാനു ദമ്പതികളുടെ നാലാമത്തെ മകളായ മറിയം ജുമാന
മലപ്പുറം : മലപ്പുറം സ്വദേശിനിയായ മറിയം ജുമാന പത്തൊമ്പതാം വയസ്സിൽ സ്വന്തമായി വിമാനം പറത്തി നാടിന് അഭിമാനം ആയിരിക്കുകയാണ്. മലപ്പുറം പുല്പറ്റ സ്വദേശി മറിയം ജുമാന തന്റെ പത്തൊൻപതാം വയസ്സിൽ 7 മണിക്കൂർ വിമാനം പറത്തി നാടിനഭിമാനമായത് ഇത് സംബന്ധിച്ച് . മണ്ഡലം എംഎൽഎ ആയ ടിവി ഇബ്രാഹിം ആണ് സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവെച്ചത്
എംഎൽഎയുടെ വാക്കുകൾ
പുൽപ്പറ്റ പഞ്ചായത്തിലെ വാലഞ്ചേരിക്കുന്ന് പുത്തൻപുര വീട്ടിൽ ഉമ്മർ ഫൈസി – ഉമൈബാനു ദമ്പതികളുടെ നാലാമത്തെ കുട്ടിയായ മറിയം ജുമാനയെ ഡൽഹിയിലെ ഫ്ളൈ ഓല ഏവിയേഷൻ അക്കാദമിയിൽ പഠനം നടത്തുന്നതിന് പോകുമ്പോൾ യാത്രയയക്കാൻ അവരുടെ വീട്ടിൽ ഞാനും പോയിരുന്നു . ആത്മവിശ്വാസം സ്ഫുരിക്കുന്ന അവരുടെ പ്രസ്സന്ന വദനവും കുടുംബത്തിന്റെ താങ്ങും പിന്തുണയും അന്നേ മനസ്സിലായതാണ് . മികച്ച ഗായികകൂടിയാണ് മറിയം ജുമാന
നാട്ടിൻപ്പുറത്തുകാരിയായി ജനിച്ച് സാധാരണ സ്കൂളുകളിൽ പഠിച്ച് ഇന്ന് ആകാശം കീഴടക്കി പൈലറ്റ് പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോൾ ആകാശത്തോളം ഉയരുന്നത് ഈ നാടിൻറെ അഭിമാനം കൂടിയാണ് . സി എച്ചിന്റെ സ്വപ്നം പോലെ നമ്മുടെ നാട്ടിലെ പെൺകുട്ടികളും അതിവേഗം ഉയരങ്ങൾ കീഴടക്കുകയാണ് . മറിയം ജുമാനയുടെയും സഹോദരങ്ങളുടെയും അവരവരുടെ ഉജ്വല നേട്ടങ്ങൾക്ക് പിന്നിൽ മാതാപിതാക്കളുടെ ധീരവും ത്യാഗപൂർണ്ണവുമായ പിന്തുണകൂടിയുണ്ട് . പിതാവ് ഉമർ ഫൈസി പള്ളിയിലെ ഉസ്താദ് ആണ് എന്നതിന് പുറമെ ദൂര ദിക്കിൽ പോലും പോയി പഠിക്കുന്നതിന് വലിയ ധൈര്യമാണ് മക്കൾക്ക് നൽകുന്നത്. മാതാവ് ഉമൈബാനു മുൻ പഞ്ചായത്ത് മെമ്പറും സാമൂഹിക പ്രവർത്തകയും വനിതാ ലീഗ്ഭാരവാഹികൂടിയാണ് .
പിതാവ് ഉമ്മർ ഫൈസിക്കും ഉമൈബാനുവിനും സഹോദരങ്ങളും നാട്ടുകാരും നൽകുന്ന ഉറച്ച പിന്തുണയും പ്രശംസനീയമാണ്
ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്ക് ട്രയൽ റണിന് ശേഷം ജനുവരിയോടെയാണ് പൊതുജനങ്ങൾക്ക്...
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്....
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
© Copyright , All Rights Reserved