വിടപറഞ്ഞത് വിളയൂർ കാരുടെ പ്രിയപ്പെട്ട ഹറം കുഞ്ഞാപ്പ’ഹാജി
Pulamanthole vaarttha
വിളയൂർ : വിളയൂരിലും പരിസരങ്ങളിലും ഹറം കുഞ്ഞാപ്പ’ഹാജി എന്നറിയപ്പെട്ടിരുന്ന വിളയൂർ കുപ്പൂത്ത് കുഞ്ഞാപ്പ ഹാജി അന്തരിച്ചു. പേരുപോലെ തന്നെ ഹറം പരിസരവും അവിടെ വരുന്ന വിശ്വാസികളെയും ഏറെ ഇഷ്ടപ്പെടുകയും സഹായിക്കുകയും ചെയ്ത് ഹറം എന്നൊരു അപരനാമവും കൂടി തൻ്റെ പേരിനോടൊപ്പം ചേർത്തുവച്ച കുഞ്ഞാപ്പ ഹാജി വിടവാങ്ങിയതോടെ പുണ്യഭൂമികയിൽ എത്തുന്ന വിളയൂർ പുലാമന്തോൾ മൂർക്കനാട് തുടങ്ങിയപഞ്ചായത്തുകളിലെ ഒട്ടനവധി പേരുടെ അത്താണിയാണ് നഷ്ടമായത്

ഹജ്ജും ഉംറയുമൊക്കെ നിർവ്വഹിക്കാൻ വരുന്നവരിൽ ശാരീരിക ബുദ്ധിമുട്ടുകളും ആശുപത്രി ആവശ്യങ്ങളും നേരിടുന്നവർക്ക് അവരുടെ കർമ്മങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കാൻ ആശ്വാസമായിരുന്നു കുഞ്ഞാപ്പ ഹാജിയുടെ സാന്നിധ്യം.
വർഷങ്ങളായി അൽഹിന്ദ് ട്രാവൽസിൻ്റെ കൂടെയായിരുന്നു കുഞ്ഞാപ്പ ഹാജി.ഹജ്ജിനും ഉംറക്കും വരുന്ന ഹാജിമാർക്ക് വേണ്ട ഹോസ്പിറ്റൽ സംബന്ധമായ വിഷയങ്ങളിലും നടക്കാൻ പ്രയാസമുള്ളവർക്ക് വീൽചെയർ തള്ളിയും അങ്ങിനെ നിരവധി സഹായങ്ങളാണ് കുഞ്ഞാപ്പ ഹാജിയിൽ നിന്നും ഹാജിമാർക്ക് ലഭിച്ചിരുന്നത്

ഹജ്ജ് ഉംറ യാത്രക്കാർക്കുള്ള പഠന ക്ലാസുകളിലും മതപ്രഭാഷണ സദസ്സുകളിലും കുഞ്ഞാപ്പ ഹാജിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പാണക്കാട്ടെ എല്ലാ തങ്ങന്മാരുടെയും സ്ഥിരം സന്ദർശകൻ കൂടിയാണ് 80 വയസ്സായ കുഞ്ഞാപ്പ ഹാജി.
നവംബർ 14 വ്യാഴം കോട്ടക്കൽ വെച്ച് നടന്ന അൽഹിന്ദിന്റെ ഉംറ ക്ലാസ്സിലേക്ക് അദ്ദേഹത്തിന്റെ നാട്ടുകാരോടൊപ്പം വന്നതായിരുന്നു. ക്ലാസ് നടക്കുന്നതിനിടയിൽ തളർന്നു വീണു. ഉടനെ മിംസ് ആശുപത്രിയിൽ എത്തിച്ചു.തലച്ചോറിലെ അമിത രക്തസ്രാവം കാരണം ഒരു ഭാഗം ചലന ശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു
ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മഞ്ഞളാംകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തും
അല്ലാഹുവിൻ്റെ അതിഥികളായ തീർഥാടകരെ തികഞ്ഞ ഭവ്യതയോടെയും ആദരവോടെയും ഹറമിൽ സ്വീകരിക്കാൻ താൽപര്യം കാണിച്ച കുഞ്ഞാപ്പ ഹാജി പടച്ചവൻ്റെ അതിഥിയായി ചെന്നിരിക്കുകയാണ്
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved