പ്രഭാപുരത്ത് ജീപ്പ് മറിഞ്ഞ് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്

Pulamanthole vaarttha
കുലുക്കല്ലൂർ :വണ്ടുംതറ – കട്ടുപ്പാററൂട്ടിൽ പ്രഭാപുരം വലിയ പറമ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക് പറ്റി. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. പ്രഭാപുരത്ത് വിവാഹ ചടങ്ങിനെത്തിയ ജീപ്പാണ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന തത്തനപ്പുളളി പുലാവഴിപ്പറമ്പിൽ അർഷാദ്(25),റസിയ(29), വിളയൂർ മക്കേവളപ്പിൽ സന(17) കുന്നക്കാവ് കൊല്ലാർത്തൊടി നബീൽ(20)ചുണ്ടമ്പറ്റ വിറളിക്കാട്ടിൽ നസ്റിയ(16),പാലത്തോൾ തമ്പത്ത് നഫീസ(59), കുറുവെട്ടൂർ ചുങ്കപുലാക്കൽ ഫസ്ന(14),കുന്നക്കാവ് കൊല്ലത്തൊടി ഹസീന(38),വല്ലപ്പുഴ ചുങ്കപ്പുലാക്കൽ റൈഹാൻ(5)എന്നിവർക്കാണ് പരിക്ക് പറ്റിയത്.ആരുടെയും പരിക്ക് ഗുരുതരമല്ല.
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
ഭൂട്ടാന് കാര്‍ കടത്ത് കേസിലാണ് പരിശോധനയ്ക്ക് ഇഡി എത്തിയത് കൊച്ചി: ഭൂട്ടാന് കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ...
മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പ് നെട്ടന് കണ്ടന് മുഹമ്മദ് ഫാസിലിന്റേയും മുഫീദയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...
© Copyright , All Rights Reserved