അധികൃതർക്ക് താക്കീതായി ജനകീയ റോഡ് സമരം : കട്ടുപ്പാറയിൽ എംഎൽഎയും നാട്ടുകാരും റോഡിൽ ഇറങ്ങി സമരംചെയ്തു

Pulamanthole vaarttha
കട്ടുപ്പാറ : അധികൃതർക്ക് താക്കീതായി കട്ടുപ്പാറയിൽ മണ്ഡലം എംഎൽഎയും നാട്ടുകാരും റോഡിൽ ഇറങ്ങി ഉപരോധ സമരംചെയ്തു . കഴിഞ്ഞ 4 വർഷത്തിലേറെയായി തകർന്നു കിടക്കുന്ന പുലാമന്തോൾ – മേലാറ്റൂർ സംസ്ഥാന പാതയുടെ ശോച്യനാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്നും റീ ടെൻഡർ വിളിച്ചു അടിയന്തരമായി പുതിയ കോൺട്രാക്ടറെ റോഡ് പണി ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ജനകിയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കട്ടുപ്പാറ പാലം ജംങ്ക്ഷനില് റോഡ് ഉപരോധം സംഘടിപ്പിച്ചത് .
ഉപരോധ സമരം ആക്ഷൻ കൗൺസിൽ ചെയർമാൻ നജീബ് കാന്തപുരം എ. എൽ. എ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയര്‍പേഴ്സനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി. സൗമ്യ അധ്യക്ഷത വഹിച്ചു. മുൻ ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ചന്ദ്രമോഹൻ, ജനറൽ കൺവീണർ ഷാജി കട്ടുപ്പാറ, ട്രഷറർ അസീസ് ഏർബാദ്.
വി. ബാബുരാജ്, നാലകത്ത് ഷൌക്കത്ത്, കെ. പി മൊയ്തീൻ കൂട്ടി, ഇസ്സുദ്ധീൻ, ഷിബു ചെറിയാൻ, ഹംസ പാലൂർ, അഷ്റഫ് കക്കാട്, ശൈഷാദ് തെക്കേതിൽ,മൂത്തു ചേലക്കാട്, വാർഡ് മെമ്പർമാരായ മുഹമ്മദ് കൂട്ടി, മൂഹമ്മദലി, അഷ്കർ കെ. ടി, ഹസീന കളരിക്കൽ, രവി കോഴിത്തൊടി തുടങ്ങി രാഷ്ട്രീയ, തൊഴിലാളി, വ്യാപാരി സംഘടന, ക്ലബ് ഭാരവാഹികൾ പങ്കെടുത്തു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved