ഓണം അവധി : അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്ക്

Pulamanthole vaarttha
അനങ്ങനടി : പാടശേഖരങ്ങളും തോടും കാടും ഒന്നിച്ചുചേർന്ന അനങ്ങൻമല. ഇത്തവണ മഴ അനങ്ങൻമലയെ കൂടുതൽ സുന്ദരമാക്കിയിരുന്നു. പച്ചവിരിച്ച മലനിരകളിലൂടെ വെള്ളിക്കൊലുസെന്നപോലെ ഒഴുകിവരുന്ന നീരുറവകൾ. ഓണാഘോഷഭാഗമായി അനങ്ങൻമലയുടെ ഈ പ്രകൃതിഭംഗി ആസ്വദിക്കാൻ കീഴൂർ ഇക്കോടൂറിസം കേന്ദ്രത്തിലേക്ക് സന്ദർശകരുടെ തിരക്കായിരുന്നു.
മഴമാറി വെയിലായതോടെ പാറകളിലെ പായലുകളെല്ലാം മാറിയിരുന്നു. ഇതോടെ സന്ദർശകർക്ക് മലകയറാൻ സൗകര്യമായി. ഇത്തവണ മഴ കൂടുതൽ ലഭിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച ആസ്വദിക്കാനും കഴിഞ്ഞു.
ഉത്രാടംമുതൽ ചൊവ്വാഴ്ച വരെയുള്ള നാലുദിവസങ്ങളിൽ 2,063 പേരാണ് വനംവകുപ്പിൻറെ കീഴിലുള്ള ടൂറിസം കേന്ദ്രം സന്ദർശിച്ചത്. ടിക്കറ്റുവഴി 74,620 രൂപ ലഭിച്ചു.ഏറ്റവുംകൂടുതൽപേർ എത്തിയത് അവിട്ടംദിവസമായ തിങ്കളാഴ്ചയാണ്. കുട്ടികളടക്കം 699 പേർ സന്ദർശിക്കുകയും 25,360 രൂപ വരുമാനം ലഭിക്കുകയും ചെയ്തു. തിരുവോണനാളിൽ 21,980 രൂപയും ഉത്രാടംദിനത്തിൽ 8,210 രൂപയും വരുമാനം ലഭിച്ചു.അനങ്ങൻമലയുടെ കീഴൂർഭാഗത്തായി 2011-ൽ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തതാണ് അനങ്ങൻമല ഇക്കോടൂറിസം പദ്ധതി. അന്ന് ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഇപ്പോൾ ഷൊർണൂർ മണ്ഡലത്തിലാണ് അനങ്ങൻമല സ്ഥിതിചെയ്യുന്നത്.
ഓൺലൈൻ ടികറ്റ് സിസ്റ്റം അവതാളത്തിലായി
വനംവകുപ്പിൻറ ടൂറിസംകേന്ദ്രങ്ങളിലെല്ലാം ജൂലായ് ഒന്നുമുതൽ ടിക്കറ്റുകൾ ലഭിക്കുന്നത് ഓൺലൈനായാണ്. ഇതറിയാതെ അനങ്ങൻമല ഇക്കോടൂറിസത്തിലെത്തിയ പല സന്ദർശകരും ടിക്കറ്റെടുക്കാൻ കഷ്ട്ടപ്പെട്ടു. കൈയിൽ പണമുണ്ടായിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ചിലർ ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
ഇതിനിടയിൽ ഓൺലൈൻടിക്കറ്റ് നൽകുന്ന യന്ത്രത്തിന് ഇൻറർനെറ്റ് തകരാർ വന്നത് ടിക്കറ്റിനായി വരിനിൽക്കേണ്ട അവസ്ഥയും വന്നു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved