അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Pulamanthole vaarttha
ഇന്ത്യന് എംബസി ഔട്ട്പാസ് ഇഷ്യൂ ചെയ്തു
റിയാദ്: സഊദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമീന്റെ ജയിൽമോചനം അടുത്ത മാസം ഉണ്ടായേക്കും. അബ്ദുൽ റഹീമീന്റെ മോചനം സംബന്ധിച്ച കേസിൽ അന്തിമ വാദം ഒക്ടോബർ പതിനേഴിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിക്കുമെന്നു അബ്ദുറഹീം നിയമ സഹായ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. അന്നേ ദിവസം തന്നെ മോചനം സംബന്ധിച്ച നടപടികളും ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ കുടുംബത്തിന് കൈമാറിയെന്നും നിയമ സഹായ സമിതി അറിയിച്ചു.
ചെലവ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും റഹീം നിയമസഹായ സമിതി റിയാദിലെ പൊതു സംഘടനകളെ അറിയിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യൻ അംബാസഡർ അതീവ താൽപര്യത്തോടെയാണ് റഹീമിന്റെ നിയമ നടപടികളിൽ ഇടപെടുന്നത്. ക്ഷേമകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും കഠിന ശ്രമം നടത്തുന്നുണ്ടെന്ന് സഹായ സമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. കോടതിയുടെ അപ്പോയ്ന്റ് മെന്റ് ലഭിച്ചത് ആശ്വാസകരമാണ്. സന്തോഷ വാർത്ത കേൾക്കാനാണ് കാത്തിരിക്കുന്നതെന്ന് കൺവീനർ അബ്ദുല്ല വല്ലാഞ്ചിറയും
പറഞ്ഞു.ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റിയാദിലെ റഹിം നിയമ സഹായ സമിതി കാത്തിരുന്ന സുപ്രധാന നിയമ നടപടിയാണ അടുത്ത സിറ്റിംഗിനുളള തീയതിലഭിക്കുക എന്നത്. പബഌക് റൈറ്റ് പ്രകാരം തുടർ നടപടികൾ എന്ത് സ്വീകരിക്കണമെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ട് ഇ-ഫയലായി കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് അന്തിമ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.അതേസമയം, റഹീമിൻ്റെ മോചനത്തിന് പ്രോസിക്യൂഷൻ തടസ്സ വാദങ്ങൾ ഉന്നയിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് സഹായ സമിതിയും റഹീമിന്റ അഭിഭാഷകനും.
അതുകൊണ്ടുതന്നെ അടുത്ത
സിറ്റിംഗിൽ മോചന ഉത്തരവ്
പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷ.
മോചന ഉത്തരവ് ലഭിച്ചാൽ അതിന്റെ
പകർപ്പ് ഗവർണറേറ്റ്, പ്രിസൺ
ഡയറക്ടറേറ്റ്, ആഭ്യന്തരമന്ത്രാലയം
എന്നിവിടങ്ങളിലേയ്ക്ക് അയക്കും.
അതിന്ശേഷം പാസ്സ്പോർട്ട്
ഡയറക്ടറേറ്റ് ഫൈനൽ എക്സിറ്റ്
നടപടികൾ പൂർത്തിയാക്കും. വധശിക്ഷ
റദ്ദാക്കിയ വേളയിൽ തന്നെ ഇന്ത്യൻ
എംബസി ആറുമാസം കാലാവധിയുളള
ഔട്ട്പാസ് ഇഷ്യൂ ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ ഫൈനൽ
എക്സിറ്റ് നേടിയാൽ ഉടൻ റഹീമിന്
രാജ്യം വിടാൻ കഴിയും.
വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ, നൗഫൽ പാലക്കാടൻ, നാട്ടിലെ നിയമ സഹായ സമിതി പ്രതിനിധി ഷക്കീബ് കൊളക്കാടൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലിൽനിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക. റിയാദിൽ രൂപീകരിച്ച അബ്ദുൽ റഹീമിനായുള്ള സഹായ സമിതിയാണ് റിയാദിലെ എംബസ്സിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ടു റഹീമിന്റെ മോചനത്തിനുള്ള പ്രവർത്തനങ്ങൾ നയിക്കുന്നത്. സഊദി ബാലൻ അബദ്ധത്തിൽ മരിച്ച കേസിലാണ് അബ്ദുൽ റഹീം ജയിലിൽ കഴിയുന്നത്. ജയിൽ മോചിതനായാൽ ജയിലിൽ നിന്നു നേരിട്ടു വിമാനത്താവളത്തിലേക്കും അവിടുന്ന് നാട്ടിലേക്കു കയറ്റി വിടുകയുമാണ് ചെയ്യുക.