പുലാമന്തോൾ വാർത്തക്ക് കേന്ദ്ര ഗവണ്മെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് സർട്ടിഫിക്കറ്റ് ലഭിച്ചു.
Pulamanthole vaarttha
പുതിയ കാലത്തിനൊപ്പം ”പുലാമന്തോൾ വാർത്ത” : പുലാമന്തോൾ വാർത്തക്ക് കേന്ദ്ര ഗവണ്മെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് സർട്ടിഫിക്കറ്റ് ലഭിച്ചു
പുലാമന്തോൾ : പ്രാദേശിക വാർത്ത ഗ്രൂപ്പുകളിൽ വ്യത്യസ്തമായ ആശയങ്ങളും, സത്യസന്ധമായ വാർത്തകളും, സര്‍ക്കാര്‍ അറിയിപ്പുകളും ഏറ്റവും ആദ്യം വായനക്കാരിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന പുലാമന്തോൾ വാർത്ത ഗ്രൂപ്പിന് കേന്ദ്ര ഗവണ്മെന്റിൻറെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് സർട്ടിഫിക്കറ്റ് ലഭിച്ചു.

ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെയും വിശ്വാസ്യ യോഗ്യമായും പ്രവർത്തിക്കണമെന്ന കേന്ദ്ര സർക്കാർ നിയമം കർശനമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ് ഇൻഫർമേഷൻ ആന്റ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷന്റെ പങ്കാളിത്തമുള്ള അംഗീകാരം പുലാമന്തോൾ വാർത്ത നേടിയെടുത്തത്. ചുറ്റുവട്ട വാർത്ത ഗ്രൂപ്പുകളിൽ ഈ അംഗീകാരം നേടുന്ന ആദ്യ വാർത്ത ഗ്രൂപ്പാണ് പുലാമന്തോൾ വാർത്ത എന്നത് ഏറെ അഭിമാനമുളവാക്കുന്നു.

സോഷ്യൽ മീഡിയ സജീവമാകുന്ന കാലം തൊട്ട് ചുറ്റുവട്ട പ്രാദേശിക വാർത്ത ഗ്രൂപ്പുകളിൽ ഏറെ വ്യത്യസ്തമായി നിലകൊള്ളുന്ന പുലാമന്തോൾ വാർത്തക്ക് ഇത് ഏറെ അഭിമാനത്തിന്റെ കാലമാണ് . 2011-ൽ തുടക്കമായ വാർത്ത ഗ്രൂപ്പ് പ്രാദേശിക വാർത്തയോടൊപ്പം, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും എന്നും സജീവമായി നിലകൊള്ളുന്നുണ്ട് . 2011 ഒക്ടോബറിൽ സോഷ്യൽ മീഡിയ വാർത്ത ഗ്രൂപ്പുകൾ ഏറെ പരിചിതമല്ലാത്ത കാലത്ത് ഫേസ്ബുക്കിലൂടെ വളരെ കുറഞ്ഞ വായനക്കാരോട് കൂടെ തുടക്കമായ പുലാമന്തോൾ വാർത്ത ഗ്രുപ്പ് ഇന്ന് പുലാമന്തോൾ വാർത്ത വെബ് സൈറ്റ് അടക്കം നിരവധി വാട്സ്ആപ്പ് ഗ്രുപ്പുകളും, ഫേസ് ബുക്ക് പേജ് ഗ്രുപ്പ്, – ഇൻസ്റ്റാ ഗ്രാം, ടെലിഗ്രാം തുടങ്ങി വളർച്ചയുടെ ഓരോ പടവുകൾ താണ്ടുമ്പോഴും കട്ടക്ക് കൂടെ നിന്ന വായനക്കാർക്കും, അതോടൊപ്പം കൂടെ നിൽക്കുന്ന വിമർശകർക്കുമാണ് ഈ അഭിമാന പുരസ്ക്കാരം പുലാമന്തോൾ വാർത്ത സമ്മാനിക്കുന്നത്.
ഈ അംഗീകാരം നേടിയെടുക്കാൻ പുലാമന്തോൾ വാർത്തയോടൊപ്പം നിന്ന ജേർണലിസ്റ്റ് മീഡിയ അസോസിയേഷനും, ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനും (OMAK) ഹൃദയ പൂർവ്വം ഇതോടെപ്പം നന്ദി അറിയിക്കുകയും ചെയ്യുന്നു..
സ്നേഹത്തോടെ..
പുലാമന്തോള്‍ വാര്‍ത്ത ഗ്രൂപ്പ് ടീമംഗങ്ങള്‍…
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved