പുലാമന്തോൾ ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ പദ്ധതികൾ ഉത്ഘാടനം ചെയ്തു
Pulamanthole vaarttha
നവീകരിച്ച ഐ ടി ലാബ്, കെമിസ്ട്രി ലാബ്, സ്റ്റാഫ് റൂം – ഇവയാണ് ഉദ്ഘാടനം ചെയ്തത്
പുലാമന്തോൾ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടർ ലാബ്, കെമിസ്ട്രി ലാബ്, സ്റ്റാഫ് റൂം എന്നിവയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത- പ്രസിഡന്റ് ശ്രീമതി. എം കെ റഫീഖയുടെ അധ്യക്ഷതയിൽ ബഹു. പെരിന്തൽമണ്ണ നിയോജക മണ്ഡലം എം.എൽ.എ ശ്രീ. നജീബ് കാന്തപുരം നിർവഹിച്ചു .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി സൗമ്യ മുഖ്യാതിഥിയായിരുന്നു.പണിപൂർത്തീകരിച്ച 56 ലക്ഷം രൂപയുടെ പദ്ധതികളാണ് ഇന്ന് സ്കൂളിനായി തുറന്നു കൊടുത്തത്. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ടി. സാവിത്രി,

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ഉമ്മുസൽമ പി, പിടിഎ പ്രസിഡന്റ് ശ്രീ. ഷബീർ എം, എസ് എം സി ചെയർമാൻ ശ്രീ അഷ്റഫ് എം കെ, പ്രിൻസിപ്പൽ സാഗരൻ പിജി, ഡെപ്യൂട്ടി എച്ച് എം ശ്രീ ഇബ്രാഹിംകുട്ടി എം, സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ നൗഷാദ് അലി സി, ശ്രീമതി ശ്രീജ ടി എൻ, സ്കൂൾ ചെയർമാൻ മുഹമ്മദ് നഹാൻ അലി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എപി സബാഹ് സ്വാഗതവും പ്രധാനാധ്യാപിക ശ്രീമതി എൻ കെ സുജിത നന്ദിയും രേഖപ്പെടുത്തി.

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved