ചത്ത കന്നുകാലികളുടെ ജഡം നാടുകാണി ചുരത്തിൽ തള്ളിയ നിലയിൽ
Pulamanthole vaarttha
എടക്കര: നാടുകാണി ചുരത്തിൽ ചത്ത
കന്നുകാലികളുടെ ജഡം തളിയ നിലയിൽ കണ്ടെത്തി. വഴിക്കടവ് ആനമറി നാടുകാണി ചുരത്തിൽ ഒന്നാം
വളവിന് താഴെയാണ് രണ്ട് ചത്ത പോത്തുകളെ തളിയ നിലയിൽ
കണ്ടെത്തിയത്. എടക്കര കാലിചന്തയിൽ
കാലികളെ ഇറക്കി പോവുന്ന ലോറിയിൽ നിന്നാണ്
ചുരത്തിൽ ചത്ത പോത്തുകളെ
തള്ളിയതെന്ന് പ്രദേശ വാസികൾ
പറയുന്നു. നാടുകാണി ചുരത്തിലൂടെ
മഴ സമയത്ത് ചെറിയ ചോലകൾ ഒഴുകുന്ന സ്ഥലമാണിത്. ചോല വെള്ളം ഒഴുകുന്ന സ്ഥലത്ത് ജലനിധിയുടെ മൂന്നോളാം
പദ്ധതികളുമുണ്ട്. ആനമറി
പ്രദേശവാസികളും ചുരത്തിലെ
യാത്രക്കാരും അസഹ്യമായ ദുർഗന്ധം
കാരണം പരിശോധിച്ചപ്പോഴാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള രണ്ട് പോത്തുകളെ
ചത്ത് അഴുകാൻ തുടങ്ങിയ നിലയിൽ
കണ്ടത്. കഴിഞ്ഞ മാസമാണ്
നാടുകാണി ചുരത്തിൽ മാലിന്യ ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. വഴിക്കടവ്
പഞ്ചായത്തിനാണ്ഇതിന്റെ മേൽനോട്ട ചുമതല നൽകിയത്.ഈ ചെക്ക് പോസ്റ്റ് കടന്നാണ് വാഹനത്തിൽ എത്തിച്ച രണ്ട് ചത്ത പോത്തുകളെ ചുരത്തിൽ തളിയത്. ചുരത്തിൽ മുപ്പത് അടി താഴ്ചയിലാണ് തൊട്ടടുത്തായി രണ്ട് പോത്തുകളെ കണ്ടത്. ചെക്ക് പോസ്റ്റിലെ ക്യാമറകൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കണ മെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved