ഗസല്‍ സംഗീത ആല്‍ബം” സ്മൃതി ജാലകം” ടീസർ പ്രകാശനം നടന്നു; റിലീസ് 31 ന്

Pulamanthole vaarttha
സ്മൃതി ജാലകം’ സംവിധാനം ചെയ്തത് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇക്ബാൽ പി. രായിൻ ആണ്
പെരിന്തൽമണ്ണ: മ്യൂസിക്ക് വീഡിയോ രംഗത്ത് പുതുമകളുമായി എത്തുന്ന ‘സ്മൃതി ജാലക’ത്തിൻ്റെ ടീസർ ലോഞ്ച് ശനിയാഴ്ച്ച പെരിന്തൽമണ്ണയിൽ നടന്നു. പ്രസ്സ് ഫോറം ഓഫീസിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരി സുധ തെക്കേമഠം പ്രകാശനം നിർവഹിച്ചു. പുതിയ പോസ്റ്റർ പ്രകാശനവും നടന്നു. ഹൃദയത്തെ തൊടുന്ന പാട്ടും തിരക്കഥയും ദൃശ്യങ്ങളുമായി ‘സ്മൃതി ജാലകം’ ഓഗസ്റ്റ് 31 ന് Youtube Channel ൽ റിലീസ് ചെയ്യും. അതിന് മുന്നോടിയായി ക്ഷണിക്കപ്പെട്ടവര്‍ക്കായി 31ന് ഉച്ചക്ക് കരിങ്ങനാട് സിന്റിക്കേറ്റ് സിനിമാസില്‍ വെച്ച് പ്രീമിയർ ഷോ നടക്കും.
പ്രസ്തുത ചടങ്ങിൽ സാഹിത്യകാരൻമാരായ വി.ആർ. സുധീഷ്, പി. രാമൻ, മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്കാരം നേടിയ ബീന ആർ. ചന്ദ്രൻ, സിനിമ സംവിധായകരായ രോഹിത് എം.ജി. കൃഷ്ണൻ, ഫാസിൽ റസാഖ് തുടങ്ങി വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ഗസൽ ശൈലിയിലുള്ള പാട്ട് എഴുതി, തിരക്കഥയൊരുക്കി ‘സ്മൃതി ജാലകം’ സംവിധാനം ചെയ്തത് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇക്ബാൽ പി. രായിൻ ആണ്.
നിരവധി ഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെൻ്ററിക്കും കാമറ ചലിപ്പിച്ച സജിത്ത് മൂത്തകുരമ്പാണ് ഛായാഗ്രഹണം നിർവഹിച്ചത്. പ്രശസ്ത ഗസൽ സംഗീതജ്ഞൻ സിറാജ് അമൽ സംഗീതം നൽകി ഗാനം ആലപിച്ചു. സിനിമ – ഡോക്യുമെൻ്ററി രംഗത്തെ സജീവ സാന്നിധ്യം അമൽ എം. എഡിറ്റിങ് നിർവഹിച്ചു. ശബ്ദ വിവരണം: സന്തൂപ്. മേക്കപ്പ്: മണി തേലക്കാട്.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved