ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ തൊഴിച്ച് യുവാവ്, ഗര്‍ഭസ്ഥശിശു മരിച്ചു
Pulamanthole vaarttha
പത്തനംതിട്ട: തിരുവല്ലയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ പ്രതിയായ വിഷ്ണു ബിജു അറസ്റ്റിലായി. തിരുവല്ല കാരാത്രയിലാണ് സംഭവം നടന്നത്.കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതി വിഷ്ണുവിനൊപ്പം താമസിക്കുകയാണ്. നിയമപരമായി ഇവര്‍ വിവാഹം ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ ഗര്‍ഭിണിയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടര്‍ന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിംഗിലാണ് അഞ്ച് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. പോലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവില്‍ പോയിരുന്നു. ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണോയെന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്.

പെരിന്തൽമണ്ണ : നഗരത്തിലെ മാർക്കറ്റ് സിറ്റി മാളിന് സമീപം സാധനങ്ങൾ ഇറക്കാൻ നിർത്തിയിട്ടിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ട്...
പാലക്കാട് :കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ...
പാലക്കാട് : കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ...
© Copyright , All Rights Reserved