നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും എല്ലാം തകര്‍ന്നു, ഞാന്‍ തോറ്റു’, ഗുസ്തിയോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
Pulamanthole vaarttha
പാരിസ്: ഗുസ്തിയോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഒളിംപിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷ് ഫോഗട്ട് വിരമിക്കല്പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഗുഡ്ബൈ റസ്ലിങ്ങ്, ഞാന്‍ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ എന്നാണ് വിനേഷ് ഫോഗട്ട എക്സില്‍ കുറിച്ചത്. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകായിരുന്നു.

ദോഹ: ഫിഫ അറബ് കപ്പ് 2025-ൽ മൊറോക്കോ vs ജോർദാൻ ഫൈനൽ പോരാട്ടം ഖത്തർ നാഷണൽ ഡേ ദിനമായ (നാളെ) ഡിസംബർ 18 വ്യാഴാഴ്ച ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ...
പത്തനംതിട്ട: പ്രണയം നടിച്ച് വശത്താക്കിയ ശേഷം ആത്മഹത്യാ ഭീഷണി മുഴക്കി കൈക്കലാക്കിയ 17 വയസുകാരിയുടെ നഗ്ന ഫോട്ടോകള്‍ പോണ്...
കഴിഞ്ഞ ദിവസം രേഖപെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ് മൂന്നാര്‍: അതിശൈത്യത്തിൻറെ പിടിയിലായ മൂന്നാറിൽ താപനില 3 ഡിഗ്രിയിലേക്ക് എത്തി.ഈ...
© Copyright , All Rights Reserved