ഓണത്തിന് ബാഹുലേയൻ വരില്ല; നൂഹ് യാത്രയായത് കൂട്ടുകാരുടെ ജീവൻ രക്ഷിച്ച ശേഷം; ഒരുപാട് സ്വപ്നം കണ്ടവർ.. നെഞ്ചുലഞ്ഞ് ജന്മനാട്;

Pulamanthole vaarttha
പുലാമന്തോൾ / കൂട്ടായി :കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികൾക്ക് ജന്മനാടിന്റെ വികാരനിർഭരമായ യാത്രയയപ്പ്. കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ പുലാമന്തോളിലെ ബാഹുലേയൻ്റെ മൃതദേഹം ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു. തിരൂർ കൂട്ടായി സ്വദേശി നൂഹിൻ്റെ മൃതദേഹം വീടിനു സമീപത്തെ ജുമാ മസ്ജിദ് കബർസ്ഥാനില്‍ നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി. ബാഹുലേയൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വീട്ടുകാരും ബന്ധുക്കളും മാത്രമല്ല ആശ്വസിപ്പിക്കാനെത്തിയ നാട്ടുകാരും പൊട്ടിക്കരഞ്ഞു. അവർക്കെല്ലാം അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു ബാഹുലേയൻ. ഭാര്യയും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം. നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തടക്കം സജീവമായിരുന്ന ബാഹുലേയൻ അഞ്ചു വർഷം മുമ്പാണ് ജോലിക്ക് കുവൈറ്റിലേക്ക് പോയത്.
ബാഹുലേയന്റെ വീട്ടിൽ ജില്ലാകളക്ടർ അടക്കമുള്ളവർ എത്തിയപ്പോൾ
അവധിക്ക് നാട്ടിലെത്തുമ്പോഴും പൊതു പ്രവർത്തനത്തില്‍ സജീവമായിരുന്നു ഈ യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു പോയത്. ഈ ഓണത്തിന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലി അർപ്പിച്ചു. 11 വർഷത്തിലധികമായി പ്രവാസിയായിരുന്ന തിരൂർ കൂട്ടായി കോതപറമ്ബ് സ്വദേശി നൂഹ് രണ്ടു മാസം മുൻപാണ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് പോയത്. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുർടർന്നായിരുന്നു നൂഹ് പ്രവാസം തുടർന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന നൂഹ്. അപകട സമയത്ത് കൂടെ താമസിച്ചിരുന്നവർക്ക് രക്ഷപെടാൻ മുന്നറിയിപ്പ് നല്കിയ നൂഹിന് പക്ഷെ സ്വന്തം ജീവൻ രക്ഷിക്കാനായില്ല. കൂട്ടായി റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിലാണ് നൂഹിനെ ഖബറടക്കിയത്.
തിരൂർ കൂട്ടായി സ്വദേശി നൂഹ് കൂട്ടായിയുടെ ജനാസ നിസ്കാരത്തിന് സയ്യിദ് സാദിഖലി തങ്ങൾ നേതൃത്വം നൽകിയപ്പോൾ
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രാർത്ഥനക്ക് നേതൃത്വം നല്കി. വല്ലാതെ വേദനിപ്പിച്ച സംഭവമാണ് കുവൈത്തിലുണ്ടായത്. സ്വന്തം കുടുംബത്തെ പോറ്റുന്നതിന് വേണ്ടി നാടും വീടും വിറ്റ് വിദേശരാജ്യത്ത് ചേക്കേറുന്ന പ്രവാസികൾ… ഒരുപാട് സ്വപ്നങ്ങൾ കണ്ടാണ് അവരവിടെ ജീവിച്ചത്. എന്നാലതെല്ലാം ബാക്കിയാക്കി അവരിപ്പോൾ ആറടി മണ്ണിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. മലയാളികളായ 25ഓളം പേരുമുണ്ടതിൽ. 27ഓളം പേർ കുവൈത്തിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. അതിൽ തന്നെ ഗുരുതരാവസ്ഥയിൽ ഒമ്പത് പേരുണ്ട്. അവർക്ക് കുവൈത്ത് സർക്കാരും ഇവർ ജോലി ചെയ്തിരുന്ന കമ്പനിയുമെല്ലാം വലിയ സഹായമാണ് ചെയ്യുന്നത് .
ഒക്ടോബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സുവോളജിക്കൽ പാർക്ക് ട്രയൽ റണിന് ശേഷം ജനുവരിയോടെയാണ് പൊതുജനങ്ങൾക്ക്...
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്....
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ.വിപിന്റെ തലയിൽ ഗുരുതരമായി...
© Copyright , All Rights Reserved