ദേശീയ പാത 66 പാണ്ടികശാല ചോലവളവ് അതേപടി നിലനിറുത്തും
Pulamanthole vaarttha
കുറ്റിപ്പുറം: അതിവേഗം നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66 ൽ വളാഞ്ചേരി – കുറ്റിപ്പുറം റൂട്ടിലെ പാണ്ടികശാല ചോലവളവ് തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡായി നിലനിറുത്താൻ തീരുമാനം.നിരവധി വാഹനാഅപകടങ്ങൾ സംഭവിച്ച ഈ ഭാഗം മീറ്ററുകൾ താഴ്ച്ചയേറിയതും വറ്റാത്ത നീരുറവ മണ്ണിട്ട് മൂടേണ്ടിവരും എന്നതും മറ്റു കാരണങ്ങളാലും ഇവിടെ സർവീസ് റോഡ് നിർമിക്കൽ പ്രയോഗികമല്ലാത്തതിനാലാണ് തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡായി പഴയ പാത നിലനിറുത്തുന്നത്.

ചോല വളവ് സർവീസ് റോഡിലൂടെ കുറ്റിപ്പുറം ഭാഗത്തേക്ക് വാഹനങ്ങൾ ഓടി തുടങ്ങിയപ്പോൾ
ഇവിടെ ക്രാഷ് ഗാർഡുകൾ സ്ഥാപിച്ചു നവീകരിച്ചു ചോലവളവ്ഭാഗത്ത് റോഡ് നിലനിറുത്തുവാനാണ് ദേശീയ പാത അധികൃതർ തീരുമാനിച്ചത് ഇതിൻറെ ജോലികൾ നടന്നുവരുന്നുണ്ട് . പാണ്ടികശാലയിൽ നിന്നും പെരുമ്പറമ്പിലേക്ക് എത്തുന്ന ഈ ഭാഗം കഴിഞ്ഞ ദിവസം കുറ്റിപ്പുറം ഭാഗത്തേക്കുള്ള സർവീസ് റോഡിനായി തുറന്നുകൊടുത്തു .

ചോല വളവിൽ നിർമാണം പൂർത്തിയായ ദേശീയ പാത
കുറ്റിപ്പുറം ഭാഗത്ത് നിന്നും വളാഞ്ചേരി ഭാഗത്തേക്ക് 6 വരി പാതയോട് കൂടി നിർമിച്ച പുതിയ സർവീസ് റോഡ് ആഴ്ചകൾക്ക് മുൻപ് അധികൃതർ തുറന്ന് കൊടുത്തിരുന്നു .

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved