ഇനി 230 ദിവസങ്ങൾ: ഫിനിഷിങ് ലൈനിലേക്ക് കുതിച്ച് ആറു വരി സ്വപ്നപാത; ടോൾ നൽകിയാൽ പിന്നെ എല്ലാം സൗജന്യം
Pulamanthole vaarttha
വളാഞ്ചേരി : ഇനി 230 ദിവസം മാത്രം കാത്തിരിക്കുക. 231 –ാമത്തെ ദിവസം രാമനാട്ടുകരയിൽനിന്ന് ജില്ലാ അതിർത്തിയായ കാപ്പിരിക്കാട്ടേക്ക് 46 മിനിറ്റ് കൊണ്ടെത്താം. ആറുവരിപ്പാത പൂർണതയിലേക്കെത്തുകയാണ്. 2024 ജൂലൈ 19ന് ആറുവരിപ്പാത നാടിനു സമർപ്പിക്കും. രാമനാട്ടുകരയിൽനിന്നുള്ള കോഴിക്കോട് ജില്ലയുടെ ഭാഗം മാറ്റിനിർത്തിയാൽ 75.53 കിലോമീറ്റർ നീളത്തിലാണ് ജില്ലയിൽ ആറുവരിപ്പാത നിർമിക്കുന്നത്. വെറും റോഡ് മാത്രമല്ല, സ്വപ്നതുല്യമായ അനുബന്ധ സൗകര്യങ്ങളാണ് പാതയിലുടനീളമൊരുക്കുന്നത്.

വിശ്രമിക്കാനുള്ള ഇടങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയവയും പാതയ്ക്കൊപ്പം ഒരുക്കും.യാത്രയ്ക്കിടെ വാഹനം ഒതുക്കി ഉറങ്ങാനുള്ള പ്രത്യേക ഇടങ്ങൾ, പ്രാഥമിക ആവശ്യങ്ങൾക്ക് അത്യാധുനിക ശുചിമുറി സൗകര്യങ്ങൾ, അത്യാഹിതങ്ങളുണ്ടായാൽ ഓടിയെത്താൻ ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം, അപകടത്തിൽപെടുന്ന വാഹനം പൊക്കിയെടുത്തു സുരക്ഷിതമായ

ഇടങ്ങളിലേക്കു മാറ്റാൻ ക്രെയിൻ സംവിധാനങ്ങൾ, അത്യാധുനികമായ ട്രാഫിക് സിഗ്നലുകൾ, റോഡിനു മുകളിലും അരികിലുമായി ദിശാ ബോർഡുകൾ, തണൽ മരങ്ങൾ, മനോഹരമായ പൂന്തോട്ടം, ലാൻഡ്സ്കേപിങ് ചെയ്ത ഭാഗങ്ങൾ. അങ്ങനെ വിശാലമായ സൗകര്യങ്ങളാണ് പാതയിൽ ഒരുക്കുന്നത്.

ആറുവരിപ്പാതയിൽ രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെ 25,783 തണൽമരങ്ങൾ നട്ടുപിടിപ്പിക്കണമെന്നാണ് ദേശീയപാതാ അതോറിറ്റി കരാർ വ്യവസ്ഥയിൽ നിർദേശിച്ചിരിക്കുന്നത്. പാതയ്ക്കായി ദേശീയപാത അതോറിറ്റി 60 മീറ്റർ വീതിയാണ് വിഭാവനം ചെയ്തതെങ്കിലും 45 മീറ്റർ വീതിയിൽ നിർമിക്കാനുള്ള ഭൂമി മാത്രമേ ലഭ്യമായിട്ടുള്ളൂ.

പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved