കോഴിക്കോട് മൂന്ന് പേര് സഞ്ചരിച്ച സ്കൂട്ടര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; വേങ്ങര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം
Pulamanthole vaarttha
ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ ഒരു സ്കൂട്ടിയിൽ എത്തിയതാണ് മൂന്നുപേരും
കോഴിക്കോട്: കക്കാടംപൊയിൽ ആനക്കല്ലുംപാറ വളവിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു.മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളായ അസ്ലം, അര്‍ഷദ് എന്നിവരാണ് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവര്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേല്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് കെഎംസിടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇറക്കത്തില്‍ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആശുപത്രിയിലാക്കിയത്. റോഡില്‍ നിന്നും കുത്തനെയുള്ള താഴ്ചയാണിത്.

അപകടത്തിന് ശേഷം നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ താഴെയുള്ള തോടിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്. ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാന്‍ പോയതാണ് മൂന്ന് പേരും എന്നാണ് വിവരം. മടങ്ങിവരും വഴിയാണ് റോഡില്‍ നിന്ന് തെന്നിയ സ്കൂട്ടര്‍ താഴ്ചയിലേക്ക് പതിച്ചത്. അസ്ലം, അര്‍ഷദ് എന്നിവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം.

തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved