ലങ്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി രജപക്സെ; പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് ഫൈനലില്‍ മാന്യമായ സ്കോര്‍
Pulamanthole vaarttha
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തി ശ്രീലങ്ക. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് അടിച്ചെടുത്തു. ഭാനുക രജപക്സയാണ് (45 പന്തില്‍ പുറത്താവാതെ 71) ശ്രീലങ്കയുടെ ടോപ് സ്കോറര്‍. വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങി. ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഒരുഘട്ടത്തില്‍ അഞ്ചിന് 58 എന്ന നിലയിലായിരുന്നു ലങ്ക. കുശാല്‍ മെന്‍ഡിസ് (0), പതും നിസ്സങ്ക (8), ധനഞ്ജയ ഡിസില്‍വ (28), ധനുഷ്ക ഗുണതിലക (1), ദസുന്‍ ഷനക (2) എന്നിവര്‍ തുടക്കത്തില്‍ വിക്കറ്റ് നല്കി. എന്നാല്‍ രജപക്സ-ഹസരങ്ക സഖ്യം ലങ്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസരങ്ക മടങ്ങിയെങ്കിലും ചാമിക കരുണാരത്നെയെ () കൂട്ടുപിടിച്ച് രജപക്സ ലങ്കയെ മാന്യമായ സ്കോറിലേക്ക് നയിച്ചു. മൂന്ന് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു രജപക്സയുടെ ഇന്നിംഗ്സ്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved