മേലാറ്റൂർ – പുലാമന്തോൾ റോഡ്പണി; കരാർ കമ്പനിയുടെ എംഡിയെ നാട്ടുകാർ വഴി തടഞ്ഞു.
Pulamanthole vaarttha
അടുത്ത ആഴ്ച്ച മുതൽ കൂടുതൽ ജോലിക്കാരെ ഉപയോഗിച്ച് ഡിസംബർ മാസത്തോടെ ടാറിങ് പൂർത്തിയാക്കുമെന്നും എംഡി എഴുതി നൽകി
കട്ടുപ്പാറ : നിലമ്പൂർ പെരുമ്പിലാവ് സ്റ്റേറ്റ് ഹൈവേയിലെ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള റോഡിന്റെ ശോച്യനാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാട്ടുക്കാരുടെ നേതൃത്വത്തിൽ റോഡ് വർക്ക് ഏറ്റെടുത്ത കമ്പനിയുടെ എം. ഡിയെ വഴി തടഞ്ഞു പ്രതിഷേധിച്ചു.

റോഡിന്റെ വർക്ക് സംബന്ധിച്ചു കൃത്യമായ തീരുമാനം പറയാതെ പോവാൻ സമ്മതിക്കില്ല എന്ന് നാട്ടുക്കാർ എം.ഡിയോട് പറഞ്ഞു. പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം അടുത്ത ആഴ്ച്ച കൂടുതൽ ജോലിക്കാരെ ഉപയോഗിച്ച് ഡിസംബർ മാസത്തോടെ ടാറിങ് പൂർത്തിയാക്കുമെന്നും എംഡി എഴുതി നൽകി.

കൂടുതൽ ജീവനക്കാരെ ഉപയോഗിച്ച് പണി ആരംഭിച്ചില്ലങ്കിൽ പണി തടയുമ്മെന്നും, പറഞ്ഞ സമയത്തിനുള്ളിൽ വർക്ക് പൂർത്തിയാക്കിയില്ലെങ്കിൽ സമരം തുടരുമെന്നും നാട്ടുകാർ പറഞ്ഞു. യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കട്ടുപ്പാറ, മുസ്ലിം ലീഗ് പുലാമന്തോൾ പഞ്ചായത്ത് ട്രഷറർ ഹംസു നടുത്തൊടി, നജീബ് പള്ളത്ത്, അഹമ്മദ്കുട്ടി കളരിക്കൽ, കുഞ്ഞീതു പി.കെ, ഇക്ബാൽ പാലിക്കീരി എന്നിവർ നേതൃത്വം നൽകി.

കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved