കുളപ്പുള്ളി-പട്ടാമ്പി പാത നിർമാണം : വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ധാരണ.
Pulamanthole vaarttha
ഷൊർണൂർ : പട്ടാമ്പി കുളപ്പുള്ളി റോഡ് നവീകരത്തിനോടനുബന്ധിച്ചു ഈ റൂട്ടിലെ ചുവന്നഗേറ്റുമുതൽ മേലെ പട്ടാമ്പി വരെയുള്ള ഗതാഗതത്തിരക്കു പരിഹരിക്കാൻ വാഹനങ്ങൾ തിരിച്ചുവിടും. ഷൊർണൂർ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. എസ്.ഐ. എസ്. രജീഷ്, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പാതയിലെ ഗതാഗതക്കുരുക്കു കാരണം ബസുകൾക്കു സമയം പാലിക്കാൻ കഴിയാത്ത പ്രശ്നമുണ്ട്. ബസുടമകളുടെ സംഘടനാനേതാക്കൾ ഇക്കാര്യമുന്നയിച്ച് കളക്ടർക്കുൾപ്പെടെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.

വർഷങ്ങളായി തകർന്ന് തരിപ്പണമായ ഈ പാത സ്ഥലലഭ്യതയുള്ളിടത്ത് 15 മീറ്റർ വീതിയിലും, മറ്റുസ്ഥലങ്ങളിൽ പത്ത് മീറ്റർ വീതിയിലുമാവും നവീകരിക്കുക. 63.08 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ. ആവശ്യമായ സ്ഥലങ്ങളിൽ അഴുക്കുചാലും നിർമിക്കുന്നുണ്ട് . പട്ടാമ്പിയിൽനിന്നും തുടങ്ങി കുളപ്പുള്ളിയിൽ അവസാനിക്കുന്ന 11.400 കിലോമീറ്റർ പാതയാണ് നവീകരിക്കുക. നിലവിൽ പട്ടാമ്പി-കുളപ്പുള്ളി പാത അപകടപ്പാതയാണ്. ഓങ്ങല്ലൂർ അടക്കമുള്ള സ്ഥലങ്ങൾ പാടേ തകർന്നാണ് കിടക്കുന്നത്. പട്ടാമ്പി പട്ടണത്തിലടക്കം വലിയ റോഡിൽ രൂപപെട്ടിട്ടുണ്ട്

കല്‍പ്പറ്റ: ജൂലൈ 30 വയനാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു....
തിരൂർ : കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരതും രാജ്ധാനി എക്സ്പ്രസും അടക്കം തിരൂരിൽ നിർത്താത്ത വണ്ടികൾക്ക് സ്റ്റോപ്പ്...
നിലമ്പൂർ: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ട സംഭവത്തിൽ യുവതി പോലീസ് നിരീക്ഷണത്തിൽ ഇവരുടെ ഭർത്താവ് ഗൾഫിൽ നിന്നും എത്തിയത് 4 ദിവസം മുൻപാണ്...
© Copyright , All Rights Reserved