നരിമാളന്കുന്നിന് ചന്തം ചാർത്തി കണ്ണാന്തളി പൂക്കൾ വീണ്ടും പൂത്തുവിടർന്നു

Pulamanthole vaarttha
ഓർമ്മയാകുന്ന കണ്ണാന്തളി പൂക്കാലം. മലയാളിയുടെ ഗൃഹാതുര സങ്കൽപ്പങ്ങളിലെ നിറമുള്ള ഓർമ്മകളാണ് കണ്ണാന്തളി നിറയെ പൂവിട്ടിരുന്ന ആ കഴിഞ്ഞ കാലം.
ആനക്കര – എം ടിയുടെ കഥകളിലൂടെ പ്രസിദ്ധമായ കണ്ണാന്തളി പൂവുകൾ നരിമാളന്‍കുന്നിൽ വിസ്മയം തീർക്കുന്നു. എം ടിയുടെ കഥകളിലൂടെയാണ് കണ്ണാന്തളിപ്പൂക്കളുടെ സൗന്ദര്യം കേരളം ഏറ്റെടുത്തത്. പണ്ട് ഈ കുന്നിൽ നോക്കെത്താ ദൂരം പൂക്കള്‍ വിരിഞ്ഞു നില്ക്കുമായിരുന്നു. പുത്തരിയുടെ മണവും വെള്ളയില്‍ വയലറ്റ് കലര്‍ന്ന നിറവുമാണ് ഈ പൂക്കളെ വേറിട്ടതാക്കുന്നത്.
എന്നാൽ കണ്ണാന്തളിപ്പൂക്കൾ ഇപ്പോൾ കാണാനില്ലെന്ന് പിന്നീട് എം ടി തന്നെ ലേഖനങ്ങളില്‍ പ്രതിപാദിച്ചിരുന്നു. കണ്ണാന്തളിച്ചെടികൾ നശിച്ചുവെന്ന് കരുതിയിടത്താണ് കുറച്ചു ചെടികൾ പൂവിട്ടിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ നരിമാളന്കുന്നും താണിക്കുന്നും പറക്കുളംകുന്നും എം ടിയുടെ കഥകളിൽ പരാമർശിക്കുന്നുണ്ട്. നരികൾ വസിച്ചിരുന്നതിനാലാണ് ഈ കുന്നിന് നരിമാളൻകുന്ന് എന്ന് പേര് വന്നതെന്നാണ് കഥ. ഈ കുന്നിൽ ഔഷധ സസ്യങ്ങൾ ശേഖരിക്കാൻ മുമ്പ് ധാരാളംപേർ എത്തിയിരുന്നു. പ്രദേശത്ത് നിറയെ ഞാവൽ മരങ്ങളും ഉണ്ടായിരുന്നു. കുന്നിനുനെറുകയിലെ നാടുകാണി വ്യൂ പോയിന്റ് ഇപ്പോഴും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
ഓർമ്മയാകുന്ന കണ്ണാന്തളി പൂക്കാലം. മലയാളിയുടെ ഗൃഹാതുര സങ്കൽപ്പങ്ങളിലെ നിറമുള്ള ഓർമ്മകളാണ് കണ്ണാന്തളി നിറയെ പൂവിട്ടിരുന്ന ആ കഴിഞ്ഞ കാലം.
മലയാളിയുടെ ഗൃഹാതുരത്വ സങ്കൽപ്പങ്ങളിലെ നിറമുള്ള ഓർമ്മകളാണ് കണ്ണാന്തളി പൂവിട്ട കാലം.കുടല്ലൂർ കുന്നുകളിൽ വസന്തം തീർത്ത കണ്ണാന്തളിപ്പൂക്കാലത്തെ മലയാളത്തിൻറെ പ്രിയപ്പെട്ട കഥാകാരൻ എം.ടിയുടെ വരികളിലൂടെയും , ഓർമ്മകളിലൂടെയും അനുഭവിച്ചറിഞ്ഞ മലയാളിക്ക് . ബാല്യത്തിന്റെയും ആഘോഷ നാളുകളുടെയും വരണമാല്യഘോഷങ്ങളുടെയുമെല്ലാം ഓർമ്മപ്പെടുത്തലുകളായിരുന്നു, വസന്തകാലങ്ങളിൽ വന്നെത്തിയ ഓരോ കണ്ണാന്തളിപ്പൂക്കാലവും. സാഹിത്യലോകം ഈ പൂവിന് നൽകിയ സ്ഥാനം അത്രമേൽ മഹത്വമാണ് .ഓണപ്പൂ, കൃഷ്ണപ്പൂ, കാച്ചിപ്പൂ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന കണ്ണാന്തളിപ്പൂക്കൾ നാശത്തിന്റെ വക്കിലാണിന്ന്. മുൻപ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ആതവനാട് പാലക്കാട് ജില്ലയിലെ ആനക്കര കൂടല്ലൂർ പ്രദേശങ്ങളിലെ ചെങ്കൽ കുന്നുകളിലെ പുൽമേടുകളിൽ ധാരാളമായി പൂവിട്ടിരുന്ന ഇവയിന്ന് വിരലിലെണ്ണാവുന്ന ചെടികൾ മാത്രമായി ചുരുങ്ങി. ഔഷധ ഗുണം ഏറെയുള്ള കണ്ണാന്തളിപ്പൂക്കൾക്ക് ഓർക്കിഡുമായി ഏറെ സമാനതയുണ്ട്. വയലറ്റും വെള്ളയും മഞ്ഞയും നിറങ്ങളാലുള്ള കണ്ണാന്തളി പൂക്കൾക്ക് ഗന്ധം കുറവാണ്.
നരിമാളന്‍കുന്ന് വേനൽ കാല കാഴ്ച
എന്നാൽ ഭംഗിയുടെ കാര്യത്തിൽ മനോഹരവും .ചെങ്കൽ ക്വാറികളുടെയും മണ്ണെടുപ്പിന്റെയും ഫലമായി ഇവ സമൃദ്ധമായി വളർന്നിരുന്ന കുന്നുകൾ ക്രമേണ നശിപ്പിക്കപ്പെട്ടു. വളാഞ്ചേരി-കുറ്റിപ്പുറം ഭാഗങ്ങളിലെ ചില ചെങ്കൽ കുന്നുകളിലെ പുൽമേടുകളിലിപ്പോൾ വിരലിലെണ്ണാവുന്ന കണ്ണാന്തളി ചെടികൾ മാത്രമാണുള്ളത് അവയാകട്ടെ മലയാളിയുടെ മനസിൽ ഗൃഹതുരത്വം പകർത്തി വസന്തം തീർക്കുകയാണ്ഇപ്പോൾ . ഒരു കാലത്ത് വടക്കൻ കേരളത്തിലെ കുന്നുകളിൽ സമൃദ്ധമായി പൂവിട്ടിരുന്ന കണ്ണാന്തളിച്ചെടികൾ ഇനി ഓർമ്മകളിലും ചിത്രങ്ങളിലും മാത്രമായിമാറാൻ അധികാലമൊന്നും വേണ്ടെന്നുള്ള മുന്നറിയിപ്പാണ് ഓരോ കണ്ണാന്തളിപ്പൂക്കാലവും ഇന്ന് നൽകുന്നത്. നാട്ടുനന്മകളുടെ നേർസാക്ഷ്യങ്ങളായിരുന്ന തുമ്പയും -കടുക്കനും – കുറുന്തോട്ടിയും – തെച്ചിയും ചെമ്പരത്തിയുമെല്ലാം മലയാളത്തിൻറെ പടികടന്നുപോകുന്നതോടൊപ്പം കണ്ണാന്തളിയും ഓർമ്മ മാത്രമാകുന്നത് പ്രകൃതിസ്നേഹികളുടെ മനസ്സിൽ നോവ് പടർത്തിയാണ് ഓർമ്മകളിലേക്ക് പടിയിറങ്ങുന്നത് .