പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുൻവശത്തെ ഐ.എം.എ സ്ക്വയർ ബ്യൂട്ടി സ്പോട്ട് ഉദ്ഘാടനം ചെയ്തു

Pulamanthole vaarttha
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ബ്യൂട്ടിസ്പോട്ട് പദ്ധതിയുമായി സഹകരിച്ച് IMA സ്പോൺസർ ചെയ്തു നിർമ്മിച്ച ബ്യൂട്ടിസ്പോട്ട് നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്ത് പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് മുൻവശത്തായാണ് IMA ബ്യൂട്ടിസ്പോട്ട് നിർമ്മിച്ചിരിക്കുന്നത്.വൈസ് ചെയർമാൻ എ. നസീറ ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി മനോജ്,കൗൺസിലർമാരായ അജിത, സന്തോഷ് കുമാർ,ക്ലീൻ സിറ്റി മാനേജർ വത്സൻ. സി. കെ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ഡോക്ടർമാരായ IMA ബ്രാഞ്ച് പ്രസിഡന്റ് ഷാജി ഗഫൂർ, വി. യു. സീതി, നിലാർ മുഹമ്മദ്, കൊച്ചു എസ് മണി, ആഷിഷ് നായർ, ഫെബിന സീതി, സബിത എന്നിവർ പങ്കെടുത്തു.
നഗരത്തിലും വാർഡുകൾ കേന്ദ്രീകരിച്ചും മാതൃകാപരമായി 50 ഓളം വിവിധ സ്ഥലങ്ങളെ ആകർഷകമാക്കി ശുചിത്വം കൈവരിക്കുകയും ഒപ്പം ജനങ്ങൾക്ക് ഉപകാരമാകുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കിയുമാണ് ബ്യൂട്ടിസ്പോട്ടുകൾ നിർമ്മിക്കുന്ന പ്രവർത്തനം നടന്നു വരുന്നത്. സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ബ്യൂട്ടിസ്പോട്ടുകളിൽ സ്ഥാപിക്കുന്നതിനുള്ള ഏകീകൃതമായ ലോഗോ സബ് കളക്ടർ ശ്രീധന്യIAS കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന് സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്...
© Copyright , All Rights Reserved