ഷൊർണൂരിൽ എട്ടാംക്ലാസുകാരി ഗര്‍ഭിണിയായി; 13-കാരനായ സഹപാഠി പിടിയില്‍
Pulamanthole vaarttha
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്. മനോജ് കുമാറാണ് കേസന്വേഷിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരേ കേസ്. എട്ടാം ക്ലാസില്‍ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്. ഗര്‍ഭിണിയായ വിവരമറിഞ്ഞതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved