അഞ്ചുവയസ്സുകാരിയോട് ക്രൂരത;പാലക്കാട് രണ്ടാനമ്മ അറസ്റ്റിൽ
Pulamanthole vaarttha
പാലക്കാട് : കാഞ്ചിക്കോട് കിടക്കയിൽ മൂത്രമൊഴിച്ചെന്നു പറഞ്ഞു 5 വയസ്സുള്ള പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപിച്ച കേസിൽ രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിരതാമസക്കാരിയുമായ നൂർ നാസർ (റൂബി–35) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ രണ്ടിനാണു സംഭവം. ഇന്നലെ അങ്കണവാടി അധ്യാപികയാണു കുട്ടിയുടെ സ്വകാര്യ ഭാഗത്തു പൊള്ളലേറ്റ നിലയിൽ കണ്ടത്. ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുട്ടി ഇരിക്കാനാവാതെ പ്രയാസപ്പെടുന്നതു കണ്ട് അധ്യാപിക വിവരം അന്വേഷിച്ചപ്പോഴാണ് രണ്ടാനമ്മ പൊള്ളലേൽപിച്ചെന്നു കുട്ടി പറഞ്ഞത്. ഇവർ നിരന്തരമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും വിവരമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. കുട്ടിയുടെ അച്ഛൻ നേപ്പാൾ സ്വദേശിയായ മുഹമ്മദ് ഇംത്യാസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved