മസ്തിഷ്ക മരണം സംഭവിച്ച 33 കാരന് ഐസക്കിന്റെ അവയവങ്ങള്‍ 6 പേര്‍ക്ക് പുതുജീവിതം നല്‍കും.

Pulamanthole vaarttha
തിരുവനന്തപുരം: 6 പേര്‍ക്ക് ജീവവെളിച്ചം പകര്‍ന്നാണ് കൊല്ലം കൊട്ടാരക്കര സ്വദേശിയും 33 കാരനുമായ ഐസക്ക് മറയുന്നത്. മസ്തിഷ്ക മരണം സംഭവിച്ച ഐസക്കിന്റെ ആറ് അവയവങ്ങള്‍ മറ്റ് 6 പേര്‍ക്ക് പുതുജീവന്‍ നല്‍കും. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെയാണ് അവയവങ്ങള്‍ ശേഖരിച്ചത്.
കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്കിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ചു. ജോലി കഴിഞ്ഞ് ഹോട്ടല്‍ നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ വാഹനമിടിക്കുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഐസക്കിന് മസ്തിഷ്ക മരണം സംഭവിച്ചതായി ബുധനാഴ്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ഐസക്കിന്റെ ശരീരത്തില്‍ നിന്ന് ശേഖരിക്കുന്നത്. 33 കാരന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിന് ഏലിയാസിന് നല്‍കും.
എയര്‍ ആംബുലന്‍സ് മുഖേനയാണ് തിരുവനന്തപുരത്തുനിന്ന് ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുന്നത്. ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു രോഗിക്ക് ഒരു വൃക്ക നല്‍കും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും നല്‍കും. അങ്ങനെ ഐസക്ക് തനിക്ക് ഒട്ടും പരിചയമില്ലാത്ത 6 പേര്‍ക്ക് പുതുജീവനേകി അവരിലൂടെ തുടരും
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved