കണ്ണൂരിൽ സംസാര ശേഷിയില്ലാത്ത 11 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
Pulamanthole vaarttha
കണ്ണൂർ: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് മുന്നൂറ് മീറ്ററോളം അകലെ കണ്ടെത്തുകയായിരുന്നു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടി. വലിയ മുറിവുകളോടെ ചോര വാർന്ന നിലയിലായിരുന്നു വീട്ടുകാർ കണ്ടെത്തുമ്പോൾ കുട്ടി. ബോധരഹിതനായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവുനായ്ക്കൾ കൂട്ടമായി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയെ നായ്ക്കൾ ആക്രമിക്കുന്നത് ആരും കണ്ടിരുന്നില്ല. സംസാരിക്കാൻ സാധിക്കാത്ത കുട്ടിയായിരുന്നതിനാൽ തന്നെ കരയാനോ ബഹളം വയ്ക്കാനോ കുട്ടിക്ക് സാധിച്ചു കാണില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടി വീടിന്റെ ഗെയ്റ്റ് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് നായ്ക്കൾ ആക്രമിച്ചത്. കുട്ടി ഗെയ്റ്റ് തുറന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
മലപ്പുറം: വീട്ടിലെ ടോയ്ലറ്റിൽ കഞ്ചാവുചെടി വളർത്തിയ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപൊന്നാനി സ്വദേശി...
© Copyright , All Rights Reserved