നിക്കാഹ് ഉറപ്പിച്ച യുവതിയുടെ പ്രതിശ്രുത വരന്റെ ബന്ധുക്കളെ വിളിച്ച് വിവാഹം മുടക്കിയ യുവാവ് അറസ്റ്റില്‍
Pulamanthole vaarttha
തിരൂർ നിക്കാഹ് ഉറപ്പിച്ച യുവതിയുടെ പ്രതിശ്രുത വരൻ്റെ ബന്ധുക്കളെ വിളിച്ച് വിവാഹം മുടക്കിയ സംഭവത്തിൽയുവാവ് അറസ്റ്റിൽ. അരിക്കാഞ്ചിറ സ്വദേശിയായ റാഷിഫ് (31) ആണ് അറസ്റ്റിലായത്. കൂട്ടായി സ്വദേശിനിയായ യുവതിയുടെ വിവാഹം മുടക്കുകയും എട്ട് ലക്ഷം രൂപ നഷ്ടം വരുത്തുകയും ചെയ്തെന്ന പരാതിയിൽ തിരൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നിക്കാഹ് നടക്കാനിരുന്ന യുവതിയുടെ വരൻ്റെ വീട്ടുകാരെ സമീപിച്ചാണ് ഇയാൾ വിവാഹം മുടക്കിയത്. വരന്റെ വീട്ടുകാരോട് യുവതിയെക്കുറിച്ച് പ്രതി മോശമായ അഭിപ്രായം പറയുകയും വരന്റെ വീട്ടുകാരെ നിക്കാഹിൽ നിന്നും പിന്തിരിപ്പിക്കുകയും ആയിരുന്നു.
ഇതോടെ വരന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിൻമാറി. ഇതിന് പിന്നാലെയാണ് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved