പേരക്കുട്ടിയെ നഴ്സിംഗ് കോളേജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം മരത്തിൽ ഇടിച്ച് സ്ത്രീ മരിച്ചു
Pulamanthole vaarttha
വണ്ടൂർ : പേരക്കുട്ടിയെ മൈസൂരിൽ നഴ്സിംഗ്കോളേജിൽ ചേർത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ദൂരം ബാക്കിയുള്ളപ്പോഴാണ് അപകടം ഉണ്ടായത്. കൂരാട് പാലത്തിന് സമീപം രാത്രി 1.45 നാണ് അപകടം.പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് കോളേജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു. കുഞ്ഞിമുഹമ്മദ്, (65), മകൾ ത്വാഹിറ (40), ത്വാഹിറയുടെ മക്കളായ അർഷാദ് (12), അസൽ (12), ഷിഫ്ന ഷെറിൻ (7) എന്നിവർക്കാണ് പരിക്കേറ്റത്.എല്ലാവരും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved