വണ്ടൂരിലെ ചെണ്ടുമല്ലി തോട്ടങ്ങൾ കണ്ണിന് കുളിരേകുന്നു

Pulamanthole vaarttha
വണ്ടൂർ: കേരള അതിർത്തി കടന്നു ഗുണ്ടൽപേട്ടിൽ ചെന്നപോലെ തോന്നും ഇപ്പോൾ വണ്ടൂരിലെത്തുന്നവർക്ക്. പഞ്ചായത്തിലെ 27 ഇടത്താണ് ചെണ്ടുമല്ലിത്തോട്ടങ്ങൾ പൂത്തു വിടർന്നു നിൽക്കുന്നത്.
അതിൽ ഏറ്റവും വലിയ പൂന്തോട്ടം ഇന്നലെ അമ്പലപ്പടി സബ്സ്റ്റേഷൻ റോഡിൽ അംബേദ്കർ കോളജിനു സമീപം സന്ദർശകർക്കു തുറന്നുകൊടുത്തു. വണ്ടൂർ സർവീസ് സഹകരണബാങ്കും കൃഷിഭവനും ചേർന്നാണ് 2 ഏക്കറോളം സ്ഥലത്തു ചെണ്ടുമല്ലി കൃഷി ചെയ്തത്.കുടുംബശ്രീ വിവിധ വാർഡുകളിലായി 25 പേരുടെ സ്ഥലത്തു 10 സെന്റ് വീതം ചെണ്ടുമല്ലിക്കൃഷി നടത്തി.
ഓണവിപണി ലക്ഷ്യമിട്ടായിരുന്നു പൂക്കൃഷി നടത്തിയതെന്നു കൃഷി ഓഫിസർ ടി.ഉമ്മർകോയ പറഞ്ഞു. ഒട്ടേറെ പേരാണു ചെണ്ടുമല്ലിത്തോട്ടം കാണാനെത്തുന്നത്. കൃഷിഭവന്റെയും വണ്ടൂർ സർവീസ് സഹകരണബാങ്കിന്റെയും ചെണ്ടുമല്ലിക്കൃഷിത്തോട്ടം പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം സി.സാമിദാസൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ടി.മുഹമ്മദാലി, സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ.സന്തോഷ്, കൃഷി ഓഫിസർ ടി.ഉമ്മർകോയ, തൊഴിലുറപ്പ് പദ്ധതി എഇ ഇ.അഹമ്മദ് ജവാദ്, ഓവർസീയർ കെ.കെ.ആസിഫ് റഹ്മാൻ, തുള്ളിശ്ശേരി സലാം, ടി.ഉമ്മർകുട്ടി എന്നിവർ പ്രസംഗിച്ചു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved