വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് പീഡനം; യൂട്യൂബറായ യുവാവ് അറസ്റ്റിൽ
Pulamanthole vaarttha
വളാഞ്ചേരി : നിർധനയായ യുവതിക്ക് വീട് നിർമ്മിക്കാൻ സഹായ വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് ആണ്ടിപാടം സ്വദേശിയായ കുണ്ടിൽ ആഷിക്കി(29)നെയാണ് കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് കുമരമ്പത്തൂരുള്ള കമ്പ്യൂട്ടർ സോഫ്റ്റ്വെയർ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന ആഷിക്ക് ഒരു യൂട്യൂബറുമാണ്.
മൂന്നുമാസം മുമ്പ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാടാമ്പുഴ സ്വദേശിനിയായ യുവതിക്ക് വീട് നിർമ്മിച്ചു നൽകാൻ ആഷിഖ് സഹായ വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ അഞ്ചാം തീയതി യുവതിയെ പെരിന്തൽമണ്ണ- കോട്ടക്കൽ റൂട്ടിലുള്ള പീടികപ്പടിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാറിൽ കയറ്റിയ ശേഷം ആഷിഖ് പാങ്ങ് ചന്തപ്പറമ്പിലുള്ള ആളൊഴിഞ്ഞ വീടിന് സമീപം കാർ നിർത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.തുടർന്ന് യുവതി കൊളത്തൂർ പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം കൊളത്തൂർ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണാർക്കാട് നിന്നും ആഷിഖിനെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ബലാൽസംഗത്തിന് ഉപയോഗിച്ച് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കോടതിയിൽ ആഷിഖിനെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലിന് പുറമേ പോലീസുകാരായ അഭിജിത്ത്, ഷാഹുൽ ഹമീദ്, ഷിനോ തങ്കച്ചൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved