വല്ലപ്പുഴയിൽ തീവണ്ടി തട്ടി യുവതിക്ക് ദാരുണാന്ത്യം
Pulamanthole vaarttha
വല്ലപ്പുഴ : വല്ലപ്പുഴയിൽ തീവണ്ടി തട്ടി യുവതിക്ക് ദാരുണാന്ത്യം.വല്ലപ്പുഴ മാട്ടായ ആറ്റാശ്ശേരി ഗോപിയുടെ ഭാര്യ രഞ്ജിനിയാണ് (44) മരിച്ചത്. ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങും വഴി വല്ലപ്പുഴ റെയിൽവേ ഗേറ്റിന് 300 മീറ്റർ അകലെ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.അപകടത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭർത്താവ് : ഗോപി. അച്ഛൻ : രാജൻ. അമ്മ : വിജയകുമാരി. മക്കൾ : പൃഥിരാജ്, പ്രണവ്, പ്രയാഗ്
‘ഞാന്‍ പറഞ്ഞതല്ലേ സാറേ പപ്പായ്ക്ക് വയ്യാത്തേന്ന്…’മകളുടെ ചോദ്യത്തിന് മുൻപിൽ ഉള്ളം പിടഞ്ഞു കേരളം കൊല്ലം: പൊലിസ്...
കുറ്റിപ്പുറം : ദേശീയ പാതയിൽ ഉണ്ടായ ബസ് അപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങി. കുറ്റിപ്പുറം റെയിൽവേ ഓവർ...
പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരം കുറ്റിപ്പുറം : ദേശീയപാതയിൽ കുറ്റിപ്പുറം പാലത്തിന് സമീപം അമിതവേഗതയിലെത്തിയ സ്വകാര്യ ബസ്...
© Copyright , All Rights Reserved