“മഴ നനഞ്ഞ് കാര്‍ഗില്‍ കുന്ന്, നീല തടാകത്തിൻറെ മനോഹാരിതയിലേക്ക് പതഞ്ഞു പെയ്യുന്ന ഒഴുകാം പാറ വെള്ളച്ചാട്ടം കളകളാരവം മുഴക്കികുതിച്ചൊഴുകുന്ന കല്യാണ ഒറു”…. കാണാം വളാഞ്ചേരിയിലെ കാഴ്ചകള്‍…

Pulamanthole vaarttha
വളാഞ്ചേരി : ഗ്രാമീണ ടൂറിസം ഏറെ ശ്രദ്ധിക്കപ്പെടുന്ന വർത്തമാന കാലത്ത് വളാഞ്ചേരിയിൽ കാളിയാല ഹിൽസ് എന്ന കാർഗിൽ കുന്ന് ഈ മൺസൂൺ കാലത്ത് സഞ്ചാരികളുടെ മനസ്സ് നിറയ്ക്കുന്നു .വളാഞ്ചേരി കോഴിക്കോട് റോഡിൽ കാവുംപുറം സെന്ററിൽ നിന്നും കാടാമ്പുഴ ഭാഗത്തേക്കുള്ള റോഡിൽ ഏകദേശം മൂന്നര കിലോമീറ്റർ ദൂരത്താണ്
കാളിയാല ഹിൽസ്
കാളിയാല ഹിൽസ് എന്ന കാളിയാല നിരപ്പ് സ്ഥിതിചെയ്യുന്നത് .കുറച്ചു ദൂരം മാത്രം ടാറിംഗ് ചെയ്ത വഴിയുള്ള കാളിയാല ഹിൽസ് ഓഫ് റോഡ് ഡ്രൈവ് സ്നേഹികളുടെയും ടെന്റ് ട്രാവൽ സ്നേഹികളുടെയും ഇഷ്ട സങ്കേതം കൂടിയാണ് സമുദ്രനിരപ്പിൽ നിന്നും 500 അടിയോളം ഉയരമുള്ള ഇവിടെ അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികളുടെ ഉള്ളം നിറയ്ക്കുന്നത്.
കാളിയാല ഹിൽസ്
കുന്നിൻ മുകളിലെത്തുന്നതോടെ അകലങ്ങളിലെ പച്ചവിരിച്ച താഴ് വാരങ്ങളും മൊട്ടക്കുന്നുകളും തീർക്കുന്ന അതിമനോഹരമായ കാഴ്ചകൾകൊപ്പം ഇവിടുത്തെ സുന്ദരമായ പ്രകൃതി ഭംഗിയും ഈ കുന്നിൻപുറത്തെ വ്യത്യസ്ഥമാക്കുന്നു . കാർഗിൽ കുന്നിന് മുകളിൽ നിന്നും പുലരിയിലും സായാഹ്നങ്ങളിലും മഞ്ഞു മൂടിക്കിടക്കുന്ന താഴ് വാരങ്ങളുടെ കാഴ്ച അനിർ വചനീയമാണ്.
കാളിയാല ഹിൽസ്
ഇത് കാണാനും രാവിലത്തെ സൂര്യോദയത്തിന്റെ മനോഹാരിത ഒപ്പിയെടുക്കാനും രാത്രികാലങ്ങളിൽ ടെന്റ് കെട്ടി താമസിക്കാനും ഇവിടെ ദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്. കുറ്റിക്കാടുകളും ചെറുമരങ്ങളും പാറക്കെട്ടുകളും നിറഞ്ഞ ഈ കുന്നിൻ പുറം നിരവധി പക്ഷി-ഉരഗ വർഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് . ഇവിടെ എത്തുന്നവർക്ക് കാളിയാല ഹിൽസിന് കിലോമീറ്ററുകൾ അകലത്തിൽ സ്ഥിതിചെയ്യുന്ന കഞ്ഞിപ്പുരയിലെ കല്യാണ ഒറു എന്ന മനോഹരമായ വെള്ളച്ചാട്ടം കൂടി സന്ദർശിക്കാവുന്നതാണ്
കല്യാണഒറു (കഞ്ഞിപ്പുര) വെള്ളച്ചാട്ടം
കല്യാണഒറു
വളാഞ്ചേരിക്ക് അടുത്ത് കൊച്ചി മംഗലാപുരം ഹൈവേയില്‍ കഞ്ഞിപ്പുര എന്ന സ്ഥലത്താണ് മനം കുളിര്‍പ്പിക്കുന്ന മറ്റൊരു കാഴ്ചയുള്ളത്. നീരുറവകളും ചെറു തോടുകളും കൊണ്ട് സമ്പന്നമായ ഒരിടം. അതാണ് കഞ്ഞിപ്പുരയിലെ കല്യാണ ഒറു വെള്ളച്ചാട്ടം. ജീവിത തിരക്കുകൾക്കിടയിൽ പച്ചപ്പിൻറെ മാസ്മരിക സൗന്ദര്യം ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മടുപ്പ് തോന്നാത്ത ഗ്രാമീണാന്തരീക്ഷം എത്ര നേരം വേണമെങ്കിലും ഇവിടെ ചിലവഴിക്കുന്ന വശ്യത . പരിസര പ്രദേശങ്ങളില്‍ ആള്‍താമസം ഉള്ളതും എന്നാല്‍ കരിങ്കല്‍ കോറികളാല് മഴക്കാല വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് പ്രസിദ്ധവുമാണ്,കല്യാണ ഒറു വെള്ളച്ചാട്ടവും കോറികളിലെ കൊച്ചു തടാകങ്ങളും ഏതു വേനലിനെയും അതിജീവിക്കുന്നവയുമാണ്.ഇതിനോട് ഓരം ചേര്‍ന്ന് നില്ക്കുന്ന വയലുകളും അവിടെ മേയുന്ന കാലികളും എന്തിനേറെ ഗ്രാമങ്ങളുടെ ഗ്രാമീണ ഭംഗിയും ഇന്നും ഇവിടങ്ങളില്‍ കാണാന്‍ കഴിയും. കാട് തേടി അകലങ്ങളിലേക്ക് പോകേണ്ടതില്ല !
കല്യാണ ഒറു
ഗ്രാമീണ കാഴ്ചകള്‍ തേടി അലയേണ്ടതില്ല !. എല്ലാം ഈ പ്രദേശങ്ങളിലുണ്ട് ” ഇതിനോട് അടുത്ത് കിടക്കുന്ന മറ്റൊരു സ്ഥലമാണ് കല്യാണ ഒറുവിലെ കരിങ്കല്‍ കോറിയിലെ നീല തടാകം.. ഏതു വേനലിലും വറ്റാത്ത ജലമാണ് ഈ തടാകത്തിന്റ സവിശേഷത. വിദൂരതയില്‍ നിന്നുമല്ലാതെ ഒട്ടനവധി ജനങ്ങള്‍ മഴക്കാലത്തും വേനലിലും ഇവിടേക്ക് കുളിക്കാന്‍ വരുന്നത് പതിവ് കാഴ്ചയാണ് . യാത്ര യോഗ്യമായ പാതകളും ഹൈവേയില്‍ നിന്ന് കൂടുതൽ ദൂരമില്ലാത്തതും കല്യാണ ഒറുവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. കല്യാണ ഒറു വിൽ നിന്നും ഉദ്ഭവിക്കുന്ന തോടിന് ഓരം ചേർന്ന് നിൽക്കുന്ന വയലുകളും കാലികളും എന്തിനേറെ ഗ്രാമങ്ങളുടെ ഗ്രാമീണ ഭംഗിയും ഇന്നും ഇവിടങ്ങളിൽ കാണാൻ കഴിയും. ഗൃഹാതുരുത്വം ഉണർത്തുന്ന ഗ്രാമീണ കാഴ്ച്ചകളുടെ വശ്യസൗന്ദര്യം കല്യാണ ഒറു ഒഴുകുന്ന തീരങ്ങളിൽ ഇന്നും പച്ചപിടിച്ച് നിൽപ്പുണ്ട്.
കല്യാണ ഒറു
മയിൽ… കാട്ട് കോഴി….തത്ത കുരുവികൾ….കുരങ്..കുറുനരി.. . Wild cat .. ചിത്ര ശലഭങ്ങൾ.. പെരുമ്പാമ്പ് … തുടങ്ങിയ പക്ഷികളും,മൃഗങ്ങളും ഉരഗങ്ങളും, സസ്തനികളുടെയും വാസ- സ്ഥലങ്ങളാണിവിടങ്ങളിൽ . ഇവിടെ ഒരു ചെറിയ കാടിന്റെ മൂകതയും വന സൗന്ദര്യവും ആസ്വദിക്കാൻ കഴിയും, കാനന പാതകളും കരിങ്കൽ കോറികളും ഇവിടെ കാണാനിടയാകും. കാട് തേടി അകലങ്ങളിലേക്ക് പോകേണ്ടതില്ല ! ഗ്രാമീണ കാഴ്ചകൾ തേടി അലയേണ്ടതില്ല !. എല്ലാം ഈ പ്രദേശങ്ങളിലുണ്ട് “” ഇതിനോട് അടുത്ത് കിടക്കുന്ന മറ്റൊരു സ്ഥലമാണ് കല്യാണ ഒറുവിലെ കരിങ്കൽ കോറിയിലെ നീല തടാകം.. ഏതു വേനലിലും വറ്റാത്ത ജലമാണ് ഈ തടാകത്തിന്റ സവിശേഷത.
നീല തടാകം
വിദൂരതയിൽ നിന്നുമല്ലാതെ ഒട്ടനവധി ജനങ്ങൾ മഴക്കാലത്തും വേനലിലും ഇവിടേക്ക് കുളിക്കാൻ വരുന്നത് പതിവ് കാഴ്ചയാണ് . ഈ തടാകത്തിലെ മറ്റൊരു പ്രത്യേകത ധാരാളം ചെറിയ ചെറിയ കല്ലേരി മീനുകൾ ഉണ്ട്, ചിലരുടെ പ്രധാന ഹോബി വെള്ളത്തിൽ കാൽ മുക്കി വെച്ച് മീനുകളെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നത് കാണാം,
നീല തടാകം
ഇതിനായി ഇങ്ങോട്ട് വരുന്നവരുടെ എണ്ണവും അടുത്തകാലത്തായി ക്രമാതീതമായ് വർദ്ധിച്ചു വരുന്നുണ്ട്. ഈ കോറിയിൽ തന്നെ മഴക്കാലമായാൽ പാറമടയ്ക്ക് 40 അടി മുകളിൽ നിന്നും ആഴ്ന്നിറങ്ങുന്ന അതി മനോഹരമായ ഒഴുകാം പാറ വെള്ളച്ചാട്ടവും
ഒഴുകാം പാറ വെള്ളച്ചാട്ടം
ഒഴുകാം പാറ വെള്ളച്ചാട്ടം
കല്യാണ ഒറുവിന്‍ തൊട്ട് അടുത്താണ് മൺസൂൺ ക്കാലത്ത് വെള്ളച്ചാട്ടം കാണുന്നതിന് വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ വരുന്ന സ്ഥലം കൂടിയാണ്. കല്യാണ ഒറുവും ഒഴുക്കാൻ പാറയുമെല്ലാം മഴക്കാല സുന്ദരികളാണ്,
മഴ കനിഞ്ഞു നൽകിയ പ്രകൃതിയിലെ ചില അത്ഭുത പ്രതിഭാസങ്ങളിൽ ഒന്ന് മാത്രമാണ് ഇവയെല്ലാം .
എന്നാൽ കോറികളിൽ കുളിക്കുന്നവർ സമീപവാസികളുടെ മുന്നറിയിപ്പും നിർദ്ദേശങ്ങളും പാലിക്കണമെന്നും . പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും ഇവിടെ ഉപേക്ഷിക്കരുതെന്നും നാട്ടുകാർ പറയുന്നു