കനത്ത കാറ്റ്; വിവിധ ജില്ലകളിൽ റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ വീണു, ലൈൻ പൊട്ടി; പ്രധാന പാതയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
Pulamanthole vaarttha
കോട്ടയം/ കോഴിക്കോട് : സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ പ്രധാന റെയിൽവേ പാതയിൽ മരങ്ങളും മറ്റും പൊട്ടി വീണു സംസ്ഥാനത്തെ റെയിൽവേ ഗതാഗതം താറുമാറായി. കോഴിക്കോട് കല്ലായി-ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീണു. റെയില്‍വേയുടെ വൈദ്യുതലൈനും പൊട്ടിവീണു. മൂന്നു മരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്.സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് ഒന്നരമണിക്കൂറോളമായി കല്ലായി സ്റ്റേഷന് മുന്‍പായി നിര്‍ത്തിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റില്‍ അരീക്കാട് മേഖലയിലെ ഒട്ടേറെ വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നിട്ടുണ്ട്.
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved