കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Pulamanthole vaarttha
ചെർപ്പുളശ്ശേരി: കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ ഇന്ന് വൈകുന്നരമാണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകനും കൃഷ്ണപ്പടി സ്കൂളിലെ അഞ്ചാ ക്ലാസ്സ് വിദ്യാർത്ഥിയുമായ മുഹമ്മദ് ആഷിക്കാണ് (9) മരിച്ചത്. വീടിന്റെ പൂമുഖത്ത് അയലിൽ കെട്ടിയിരുന്ന തോർത്തിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തോർത്ത് കഴുത്തിൽ കുരുങ്ങുകയും തുടർന്ന് കുട്ടി നിലത്ത് വീഴുകയുമായിരുന്നു. ഉമ്മയും സഹോദരനും കൂട്ടി ചെർപ്പുളശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. പിതാവ് മുജീബ് ഗൾഫിലാണ്. കളിക്കിടെ കുരുന്നിനുണ്ടായ ആകസ്മിക അപകടം നാടിനെ തീരാ ദു:ഖത്തിലാഴ്ത്തി
പട്ടാമ്പി : ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് 50 കാരൻ മുങ്ങി മരിച്ചു. കൊപ്പം തെക്കുമല ബ്രിട്ടീഷ് മാർക്കറ്റ് ജവാൻ...
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15മാസം പ്രായമായ കുട്ടി മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍...
ചെന്നൈ: അബുദാബിയിലെ ഇരട്ടക്കൊല കേസിലെ പ്രതിയെ ചെന്നൈയില്‍ നിന്ന് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി കെ കെ ഷെമീമിനെയാണ് സിബിഐ...
© Copyright , All Rights Reserved