പെരിന്തൽമണ്ണയിൽ താലൂക്ക് സഭാ യോഗം ചേര്‍ന്നു

Pulamanthole vaarttha
പെരിന്തൽമണ്ണ : എത്രയും വേഗം പുലിയെ പിടികൂടുമെന്നും സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും വനംവകുപ്പ്. പെരിന്തൽമണ്ണയിൽ ഇന്നലെ നടന്ന താലൂക്ക് സഭാ യോഗത്തിലാണ് വനം വകുപ്പ് അധികൃതർ ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്. പെരിന്തൽമണ്ണയിലും പരിസരപ്രദേശങ്ങളിലും കുട്ടികളടക്കം നിരന്തരമായി പുലിയെ കാണുന്ന സന്ദർഭത്തിലാണ് താലൂക്ക് സഭയിലെത്തി അധികൃതർ വിശദീകരണം നൽകിയത്.
പുലിയെ പിടികൂടുന്നതിനും ഭീതി അകറ്റുന്നതിനുമായി പരിശോധന കർശനമാക്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മണ്ണാർമല ഭാഗത്ത് ഏറുമാടം കെട്ടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പെരിന്തൽമണ്ണയിലെ പുലി ഭീതി അകറ്റാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ നിർദേശിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിലും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ജൽജീവൻ മിഷന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചത് പുനർനിർമിക്കുന്ന കാര്യത്തിൽ കരാറുകാർ വിമുഖത കാട്ടിയാൽ കരാറുകാരെ മാറ്റി മേൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് നടപടിയെടുക്കും. പുലാമന്തോൾ ജംക്ഷനിൽ ട്രാഫിക് ഐലന്റ് സ്ഥാപിക്കുന്ന വിഷയത്തിൽ ഉടൻ തീരുമാനമെടുക്കും. ബിപിഎൽ കാർഡ് അനർഹമായി കൈവശം വയ്ക്കുന്ന ആളുകൾക്ക് സ്വയം കാർഡ് സറണ്ടർ ചെയ്യുന്നതിന് ഒരു അവസരം കൂടി നൽകുന്നതിന് സർക്കാരിലേക്ക് ശുപാർശ നൽകിയതായി തഹസിൽദാർ അറിയിച്ചു.
പെരിന്തൽമണ്ണ–വളാഞ്ചേരി റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കുന്നതിന് ബസുകളുടെയും, ജീവനക്കാരുടെയും കുറവാണ് പ്രതിസന്ധിയെന്നും പുതിയ ബസുകൾ ആനുവദിക്കുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കുമെന്നും അസി.ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാൻ പ്രമോട്ടർമാരെയും, പഞ്ചായത്ത് അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെട്ട യോഗം ചേരുന്നതിന് സബ് കലക്ടർക്ക് തഹസിൽദാർ കത്തു നൽകി.
കർഷക റജിസ്ട്രേഷൻ പുരോഗമിക്കുന്നതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ ആധ്യക്ഷ്യം വഹിച്ചു. തഹസിൽദാർ എ.വേണുഗോപാലൻ, ഭൂരേഖ തഹസിൽദാർ സൗമ്യ ടി.ഭരതൻ, ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ പി.മണികണ്ഠൻ, താലൂക്ക് സഭ അംഗങ്ങളായ എൻ.പി.ഉണ്ണിക്കൃഷ്ണൻ, കൃഷ്ണദാസ് അൽപ്പാറ, ഹംസ പാലൂർ ,എം.വി.വർഗീസ്, ശാന്തി പ്രകാശ് ,രാധാമോഹൻ, വി.ബി.സുരേഷ് ബാബു, ഇ.പ്രകാശൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വാടാനപ്പള്ളി : ദേശീയപാത ഏങ്ങണ്ടിയൂരിൽ ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് രോഗി മരിച്ചു. സഹോദരിക്കും ആംബുലൻസ് ഓടിച്ചിരുന്ന...
മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിൽ വീണ്ടും ആവേശം അലതല്ലി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണും ആരാധകർ ഏറ്റെടുക്കുന്നതിന് തെളിവായി...
ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡചിത്രമായ കാന്താരാ സിനിമ ഷൂട്ട്ചെയ്തത് 2 വര്‍ഷത്തെ പരിശീലനത്തിനു ശേഷം ചെമ്മലശ്ശേരി : ഇന്ത്യന്‍...
© Copyright , All Rights Reserved