തൊണ്ടയിൽ എല്ലുകുടുങ്ങി മരണം മുന്നിൽ കണ്ട നായക്ക് രക്ഷകയായി; യുവതിയെ തേടി വീട്ടിലെത്തി തെരുവുനായ
Pulamanthole vaarttha
വയനാട്: തൊണ്ടയിൽ എല്ലു കുടുങ്ങി മരണത്തിൻറെ വക്കോളം എത്തിയ നായയെ രക്ഷിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് വയനാട് പിണങ്ങോട് സ്വദേശി ഒ.നസീറ. തൊണ്ടയിൽ കുടുങ്ങിയ എല്ല് ഇറക്കാനോ തുപ്പാനോ കഴിയാതെ കഷ്ടപ്പെടുന്ന നായയെ കണ്ടതോടെ പിന്നെ ഒന്നും നോക്കിയില്ല. സ്വന്തം മക്കളെ എന്ന പോലെ നായയെ ചേർത്തുപിടിച്ചു. പിന്നെ ഒരു കമ്പെടുത്ത് വളരെ ശ്രദ്ധാപൂർവ്വം നായയുടെ തൊണ്ടയിൽ നിന്നും ആ എല്ലിൻ കഷ്ണം പുറത്തെടുത്തു.

സംസാര ശേഷിയുണ്ടായിരുന്നെങ്കിൽ ‘രക്ഷിക്കണേ’ എന്ന് ആ നായ നിലവിളിക്കുമായിരുന്നു. എന്നാൽ ആ നായയുടെ ദയനീയമായ നോട്ടം മതിയായിരുന്നു നസീറക്ക് മറ്റൊന്നും ചിന്തിക്കാതെ ആ മിണ്ടാപ്രാണിയെ ചേർത്ത് പിടിക്കാനും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനും.രക്ഷപെടുത്തിയ തെരുവുനായ നസീറയെ തേടി വീണ്ടും വീട്ടുപടിക്കലെത്തി. തന്നെ രക്ഷപ്പെടുത്തിയതിന്റെ നന്ദി അറിയിക്കാൻ. നസീറയോട് വിധേയത്വത്തോടെ അരികിലിരുന്ന് സ്നേഹപ്രകടനം നടത്തുന്ന നായയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved