രാത്രി വരെ നീണ്ട പ്രചാരണം; വീട്ടിലെത്തിയതിനു പിന്നാലെ നിലമ്പൂരിൽ വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു..
Pulamanthole vaarttha
നിലമ്പൂർ : രാത്രി വരെ നീണ്ട പ്രചാരണം കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ നിലമ്പൂരിൽ വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു ചുങ്കത്തറ മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് (മുസ്ലിം ലീഗ് ) സ്ഥാനാർഥി വട്ടത്ത് ഹസീന (49) യാണു മരിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥിയാണ് വട്ടത്ത് ഹസീന. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. വനിതാ ലീഗിന്റെ സജീവ പ്രവർത്തകയായിരുന്നു ഇവർ. ഇന്നലെ പകല്‍ മുഴുവന്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഹസീന. വീടുകള്‍ കയറിയുള്ള വേട്ടഭ്യര്‍ഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. മയ്യിത്ത് ഇന്ന് ഖബറടക്കും. ഭര്‍ത്താവ്: അബദുറഹിമാന്‍
തൃശൂർ : ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി....
ജില്ലയിൽ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാം മലപ്പുറം : തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസത്തെ...
പുറമണ്ണൂർ ഗ്രാമത്തിലെ പാഡിയിലെ കൂട്ടുകാർ എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന്പ വയലിന് നടുവിലൂടെ പോകുന്ന റോഡിൽ ഒരുക്കിയിട്ടുള്ള...
© Copyright , All Rights Reserved