വെള്ളത്തിൽ വൈദ്യുതിലൈൻ പൊട്ടി വീണു; ഷോക്കേറ്റ് പത്രവിതരണക്കാരനായ വിദ്യാർഥി മരിച്ചു
Pulamanthole vaarttha
വള്ളിക്കുന്ന് : മലപ്പുറം വള്ളിക്കുന്നിൽ വെള്ളത്തിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ തട്ടി പത്രവിതരണക്കാരനായ വിദ്യാർഥി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി വാക്കയിൽ ശ്രീരാഗ് (17) ആണ് മരിച്ചത്. വള്ളിക്കുന്ന് ബാലാതിരുത്തിയിലാണ് സംഭവം. ഞായറാഴ്ച രാവിലെ ഏഴോടെ പത്രവിതരണത്തിനിടെ വെള്ളത്തിൽ പൊട്ടി വീണ് കിടക്കുകയായിരുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. നാട്ടുകാരാണ് ശ്രീരാഗ് ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്.
ഉടൻ നാട്ടുകാർ തന്നെ കൃത്രിമ ശ്വാസോഛാസം നൽകി കടലുണ്ടിയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ വള്ളിക്കുന്നിലെ മാതാവിൻ്റെ വീട്ടിലാണ് ശ്രീരാഗ് താമസം. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥി കൂടിയാണ്. പിതാവ് : ഷിനോജ് . മാതാവ് : സുബിത.
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ ലഹരി വില്പനക്കും പെൻവാണിഭത്തിനും കുപ്രസിദ്ധിയാർജിച്ച ഭായ് കോളനി ഇനി അനാശാസ്യ...
© Copyright , All Rights Reserved