കുട്ടി ആക്സിലേറ്ററിൽ കൈവെച്ചു; തുണിക്കടയിലേക്ക് ഇടിച്ചുകയറി സ്കൂട്ടർ, അപകടം
Pulamanthole vaarttha
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി അപകടം. ഹരിപ്പാട് ഫിദാ ടെക്സ് ടൈൽസിനുള്ളിലേക്കാണ് സ്കൂട്ടർ ഇടിച്ചു കയറിയത്. സ്കൂട്ടറിന്റെ മുന്നിലിരുന്ന കുട്ടി ആക്സിലേറ്ററിൽ കൈവെച്ചതാണ് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണം ഭർത്താവും കുഞ്ഞും വണ്ടിയിലിരിക്കെ ഭാര്യ കടയിലേക്ക് കയറി വസ്ത്രങ്ങൾ നോക്കുന്നതിനിടയിലാണ് സംഭവം. സ്കൂട്ടർ ഇടിച്ച് ഭാര്യ തലകുത്തി മറിഞ്ഞു. പരിക്ക് പറ്റിയ ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കായംകുളം സ്വദേശിയായ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved