പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു
Pulamanthole vaarttha
വളാഞ്ചേരി: ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനി പേപ്പർ പ്രസന്റേഷനിടെ കുഴഞ്ഞുവീണു മരിച്ചു.
ബയോടെക്നോളജി വിഭാഗം വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് മരിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി ചെറുതുരുത്തി വെട്ടിക്കാട്ടിരി ജ്യോതി എഞ്ചിനിയറിംഗ് കോളേജിൽ ഇൻ്റേൺഷിപ് ക്ലാസിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥിനിയാണ് കുഴഞ്ഞു വീണു മരിച്ചത്.
മലപ്പുറം തിരൂർ പറവണ്ണ പാലക്കൽ വളപ്പിൽ ഷംസുദ്ദീൻ- ഷെരീഫ ദമ്പതികളുടെ മകൾ ഷെഫീഖ (20) യാണ് ഹാളിൽ കുഴഞ്ഞുവീണത്.ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ഉടൻ തന്നെ ചെറുതുരുത്തി, വാണിയംകുളം ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കൊച്ചി:നെടുമ്പാശ്ശേരില്‍ വിമാനം താഴ്ന്നുപറന്നതിനെ തുടര്‍ന്ന് സ്കൂള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയി. ഇന്നലെ രാത്രി...
പെരിന്തൽമണ്ണ :വെട്ടത്തൂർ തേലക്കാട് ബസ് ദുരന്തത്തിന് 13 വർഷം പിന്നിടുമ്പോഴും അപകടത്തിൽ പെട്ട ബസിന് പകരം സർവീസ് ഇനിയുമായില്ല. കഴിഞ്ഞ...
മണ്ണാർക്കാട് : അട്ടപ്പാടിയിൽ സ്ത്രീയേയും കുഞ്ഞിനേയും വെട്ടി കൊലപെടുത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി പശ്ചിമബംഗാൾ...
© Copyright , All Rights Reserved