പുലാമന്തോൾ കോംപ്ലക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 18-ാം വാർഷികം ആഘോഷം 2025 ആഗസ് 30 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പുലാമന്തോള്‍ ബസ് സ്റ്റാന്റ് കോംപ്ലക്സില്‍ വെച്ച് നടത്തുന്നു

Pulamanthole vaarttha
പുലാമന്തോൾ : പുലാമന്തോളിലെ സാധാരണക്കാരായ ഒരുപറ്റം ജനങ്ങളുടെ കുട്ടായ്മയിൽ രൂപം കൊണ്ട സംരംഭമാണ് പുലാമന്തോൾ കോംപ്ലക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. 2003-ൽ U145209 KL2003 PTC016036 നമ്പറായി കമ്പനി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്യത് പ്രവർത്തിച്ചു വരുന്നു. ആദ്യ സംരംഭം എന്ന നിലയിൽ ഏറ്റെടുത്ത് പൂർത്തികരിച്ച ഒന്നാണ് പുലാമന്തോൾ ബസ് സ്റ്റാൻ്റ് കം ഷോപ്പിംഗ് കോംപ്ലക്സ്. അതിനായി 1.62 ഏക്കർ ഭൂമി 7-ഓളം പേരിൽ നിന്നും കമ്പനി വാങ്ങിക്കുകയും, കമ്പനി സ്വയം നിർമ്മാണം നടത്തുകയും ചെയ്തു.
20 വർഷങ്ങൾക്കു ശേഷം ബസ്റ്റാൻറ് റൺവെയും അനുബന്ധ സൗകര്യങ്ങളും പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിന് കൈമാറ്റം ചെയ്യുന്നതാണ്.
എത്ര ചെറിയ തുകയും നിക്ഷേപിക്കാൻ കഴിയാവുന്ന തരത്തിൽ ആർക്കും പങ്കാളിയാവാൻ കഴിയുന്ന ഒന്നായിരുന്നു കമ്പനിയുടെ പ്രോജ്ക്റ്റ്. അതിനു വേണ്ടി സാധാരണക്കാരുടെ ചെറിയ നിക്ഷേപം സ്വരൂപിച്ചാണ് ബസ്സ്റ്റാൻറ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. നിക്ഷേപിച്ച തുക തിരിച്ചുകിട്ടുമെന്നോ, ലാഭവിഹിതം പ്രതീക്ഷിച്ചോ അല്ല അംഗങ്ങൾ ഇതിൽ പങ്കാളിയായതെങ്കിലും പ്രവർത്തനമാരംഭിച്ച് 5 വർഷം കൊണ്ട് നിക്ഷേപത്തിന്റെ ഒന്നര മടങ്ങ് നിക്ഷേപകന് തിരിച്ചു നൽകിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ ഡിവിഡൻറും നൽകി വരുന്നുണ്ട്.സേവന സൗകര്യ വികസനം ലക്ഷ്യമിട്ട് വിവിധ സർക്കാർ- അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പുലാമന്തോളിൽ പ്രവർത്തിക്കണമെന്ന് ഞങ്ങൾ താൽപര്യപ്പെടുകയും അതിനുവേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായ പൂർണ്ണപിന്തുണയുടേയും നിരന്തര പരിശ്രമത്തിന്റെയും ഫലമായി സബ് ട്രഷറി, ഗ്രാമന്യായാലയ കോടതി, കെ.എസ്.എഫ്.ഇ, ഗ്രാമീൺ ബാങ്ക്, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, പോസ്റ്റ് ഓഫീസ്, ത്രിവേണി സൂപ്പർ മാർക്കറ്റ്, അക്ഷയ തുടങ്ങിയ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ കോംപ്ലക്സിൽ കൊണ്ടു വരാനും സാധിച്ചിട്ടുണ്ട്. കൂടാതെ മത്സ്യ- മാംസ മാർക്കറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്.
വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് മുമ്പായി എഴുവർഷം വരെയും, ഗ്രാമ പഞ്ചായത്ത് 2 വർഷത്തോളം കാലവും ഇവിടെ വാടകയില്ലാതെയാണ് പ്രവർത്തിച്ചു വന്നിരുന്നത്. ഗ്രാമന്യായാലയ കോടതി ഇപ്പോഴും വാടകയില്ലാതെയാണ് ഈ കോംപ്ലക്സിൽ പ്രവർത്തിച്ചുവരുന്നത്.
ഗ്രാമന്യായാലയ കോടതി, സബ് ട്രഷറി എന്നിവ. തുടങ്ങുന്നതിനുള്ള ഫർണിച്ചർ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് ഈ കമ്പനിയാണ്.
ഈ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്‍പ് നിലനിന്നിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് വീണ്ടും പ്രവർത്തന സജ്ജമാക്കണമെന്ന്
ഞങ്ങള്‍ സര്‍ക്കാറിനോടും,ഉന്നത പോലീസ് അധികാരികളോടും ആവശ്യപ്പെടുകയും, പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ നിരന്തര ഇടപെടലിന്റെ അടിസ്ഥാനത്തില്‍ എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനോർഘാടനം പ്രൗഢഗംഭീരമായ ചടങ്ങോടെ 21.8.2024 ന്
പഞ്ചായത്ത് ഭരണ സമിതിയുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും, പൊതു ജനങ്ങളുടെയും, നിരവധി പോലീസ് സാന്നിധ്യത്തിൽ അന്നത്തെ ബഹു. മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് എസ്. ശശിധരൻ അവർകൾ നിർവഹിച്ചു. ഏകദേശം 3 ലക്ഷത്തോളം രൂപ ചിലവാക്കി വിശാലമായ ഓഫീസും, പോലീസുകാർക്കുള്ള വിശ്രമ സ്ഥലവും, പരാതിക്കാർക്ക് ഇരിക്കാനുള്ള സ്ഥലവും ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത് കമ്പനിയാണ്.
പുലാമന്തോള്‍ കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പത്ര സമ്മേളനത്തില്‍ ഡോ. വി.എം. വാസുദേവൻ (ചെയർമാൻ), പി. മുഹമ്മദ് ഹനീഫ (മാനേജിംഗ് ഡയറക്ടർ), സലീം കുരുവമ്പലം (വൈസ് ചെയർമാൻ), PTS മുസ്സു (ഡയറക്ടര്‍), ചന്ദ്രമോഹന് പി. (ഡയറക്ടര്‍), ജമാല്‍ മാസ്റ്റര്‍ (ഡയറക്ടര്‍), കെ. അബ്ദു റഹിമാന്‍ (ഡയറക്ടര്‍) എന്നിവര്‍ പങ്കെടുത്തു