പട്ടാമ്പിയിൽ 16 കാരനെ പൊലീസ് വീട്ടില്‍ കയറി ആളു മാറി മർദ്ദിച്ചതായി പരാതി
Pulamanthole vaarttha
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ 16 കാരനെ പൊലീസ് വീട്ടില്‍ കയറി ആളു മാറി മർദ്ദിച്ചതായി പരാതി. പട്ടാമ്ബി പൊലീസിനെതിരെ പരാതിയുമായി കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് രംഗത്തെത്തിയിരിക്കുന്നത്.സംഭവത്തില്‍ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്പി പൊലീസ നിഷേധിച്ചു. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു ത്വാഹാ മുഹമ്മദ് . തൊട്ടുപിറകെ വീട്ടിലേക്ക് പൊലീസ് ജീപ്പെത്തി. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ വീട്ടില്‍ കയറിയ പൊലീസ് രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഓങ്ങല്ലൂർ പാറപ്പുറം പറമ്ബില്‍ മുസ്തഫയുടെ മകനായ ത്വാഹ ഷോർണൂർ ഗണേശേരി സ്കൂള്‍ പ്ലസ് ടു വിദ്യാർത്ഥി ആണ്. മർദ്ദനമേറ്റെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്കി. ബൈക്കില്‍ പോയ മറ്റൊരു യുവാവ് പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ പോയിരുന്നു. ആ യുവാവാണെന്ന് തെറ്റിദ്ധരിച്ചാണ് ത്വാഹയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്കതെന്നും മര്‍ദിച്ചെന്ന ആരോപണം ശരിയല്ലെന്നും പൊലീസ് പ്രതികരിച്ചു.

മലപ്പുറം: പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ്...
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ യാഷ് ഇന്റർനാഷണൽ ബാറിന് സമീപം യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ നടക്കാവ് പൊലീസ്...
വളാഞ്ചേരി :ദേശീയപാതയിലെ അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് വയഡക്ട് പാലത്തിന്റെ ഡിവൈഡറിലിടിച്ച് അപകടം....
© Copyright , All Rights Reserved