ഭാര്യയെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ
Pulamanthole vaarttha
പരപ്പനങ്ങാടി: സംശയത്തിന്റെ പേരിൽ പരപ്പനങ്ങാടിയില്‍ ഭാര്യയെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊന്ന ഭര്‍ത്താവിന് വധശിക്ഷ. ഭാര്യ റഹീനയെ അഞ്ചപ്പുര ബീച്ച് റോഡിലെ തന്റെ സ്വന്തം അറവുശാലയിലെത്തിച്ചു കൊലപ്പെടുത്തിയ പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീന് എന്ന ബാബുവിനെയാണ് മഞ്ചേരി രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡിജ് എ വി ടെല്ലസ് വധശിക്ഷയ്ക്കു വിധിച്ചത്. 2017 ജൂലൈ 23നായിരുന്നു സംഭവം.
2003ലാണ് നജ്മുദ്ദീന് റഹീനയെ വിവാഹം ചെയ്തത്. 2011ല്‍ ഇയാള്‍ മറ്റൊരു വിവാഹം കൂടി കഴിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പിലെ വീട്ടിലാണ് പ്രതി രണ്ടാം ഭാര്യക്കൊപ്പം താമസിച്ചത്. ഇതിനു പിന്നാലെ റഹീനയുമായി പ്രതി നിരന്തരം കലഹത്തിലായി.
ഇതോടെ റഹീന നജ്മുദ്ദീനുമായുള്ള ബന്ധം ഒഴിവാക്കി ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോവാന്‍ തീരുമാനിച്ചു. ഇതോടെ പ്രതി കൊലപാതകം ആസൂത്രണം ചെയ്യുകയും റഹീനയെ അറവുശാലയിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊല്ലുകയുമായിരുന്നു.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved