കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊന്നു
Pulamanthole vaarttha
കൊല്ലപ്പെട്ട സുധാകരന്റെ ജേഷ്ഠന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും ്കൊലപ്പെടുത്തുകയായിരുന്നു
നെന്മാറ : പാലക്കാട് ജില്ലയിലെ നെന്മാറയെ നടുക്കി ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയിലാണ് അരുംകൊല നടന്നത്. ഇവിടുത്തെ താമസക്കാരായ സുധാകരനെയും അമ്മയെയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന് (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സുധാകരന്റെ ജേഷ്ഠന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും ്കൊലപ്പെടുത്തുകയായിരുന്നു. മുന്‍വൈരാഗ്യം കൊണ്ടാണ് കൊലപാതമെന്നാണ് നിഗമനം.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. 2019 ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. അരുകൊല നടത്തി രക്ഷപെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. തന്റെ ഭാര്യ തന്നില്‍ നിന്നുമകലാന്‍ കാരണം സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ഇയാള്‍ രണ്ട് മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയത്.
ഇയാള്‍ നാട്ടിലെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭയാശങ്കയിലായിരുന്നു. ഇയാള്‍ വീണ്ടും ആരെയെങ്കിലും കൊലപ്പെടുത്തുമെന്ന സംശയം നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. ഇക്കാര്യം വാര്‍ഡ് മെമ്ബര്‍ മുഖാന്തിരം പൊലീസിലും അറിയിച്ചിരുന്നു.
ഇതിനിടെയാണ് നാട്ടുകാര്‍ ഭയന്നത് പോലെ ആദ്യം കൊലപ്പെടുത്തിയ സ്ത്രീയുടെ വീട്ടില്‍ കയറി വീണ്ടും രണ്ട് പേരെ കൂടെ ചെന്താമര കൊലപ്പെടുത്തിയത്. കുടുംബത്തിലെ മൂന്ന് പേരെയും കൊലപ്പെടുത്തുമെന്ന് മുമ്പും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
തൃശ്ശൂർ : ഇന്ത്യ മുഴുവൻ സൈക്കിള്‍ സഞ്ചാരത്തിലൂടെ പ്രസിദ്ദനായ വ്ലോഗർ അഷ്റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാലയം, ലഡാക്ക്...
ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ...
കഴിഞ്ഞ വ്യാഴാഴ്ച പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...
© Copyright , All Rights Reserved